Business

വജ്രവിസ്മയമായ ഏല്ല്യം കളക്ഷനുമായി മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്‌സ്

കോഴിക്കോട്: മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്‌സിന്റെ ഏറ്റവും പുതിയ ബ്രാന്‍ഡഡ് ഡയമണ്ട് ആഭരണശ്രേണിയായ ഏല്ല്യം കളക്ഷന്‍ അവതരിപ്പിച്ചു. മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്‌സിന്റെ ബ്രാന്‍ഡഡ് ജ്വല്ലറിയായ മൈന്‍ ഡയമണ്ട് ശേഖരത്തിലെ ഏറ്റവും പുതിയ വിഭാഗമാണ് വജ്രവിസ്മയമായ ഏല്ല്യം കളക്ഷന്‍.

മനോഹരമായ ഏല്ല്യം പൂക്കളില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ടാണ് ഏല്ല്യം കളക്ഷനിലെ ഓരോ ആഭരണങ്ങളും നിര്‍മ്മിച്ചിരിക്കുന്നത്. ലൈറ്റ് വെയ്റ്റ്, പാര്‍ട്ടി വെയര്‍ എന്നിവയോടൊപ്പം ബ്രൈഡല്‍ വെയര്‍ ആഭരണങ്ങളുടെയും അതിവിശാലമായ ശ്രേണിയും ഏല്ല്യം കളക്ഷനില്‍ ഒരുക്കിയിരിക്കുന്നു.

50000 രൂപ മുതല്‍ ആരംഭിക്കുന്ന ഏല്ല്യം കളക്ഷനിലെ ആഭരണങ്ങള്‍ മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്‌സിന്റെ ഇന്ത്യയിലെ എല്ലാ ഷോറൂമുകളിലും ലഭ്യമാകും. ഏത് അവസരങ്ങളിലും ധരിക്കാവുന്നതായതിനാല്‍ ഡയമണ്ട് ആഭരണപ്രേമികള്‍ക്ക് പുതിയ അനുഭവമാണ് ഏല്ല്യം കളക്ഷന്‍ സമ്മാനിക്കുക.

മലബാര്‍ ഗ്രൂപ്പ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍മാരായ കെ പി വീരാന്‍കുട്ടി, കെ പി അബ്ദുള്‍ സലാം, അബ്ദുള്‍ മജീദ്, എസ്‌സിഎം ഹെഡ് അബ്ദുള്‍ കരീം എന്‍ വി, സ്റ്റോര്‍ ഹെഡുമാരായ ജാവേദ് മേയാന്‍, സക്കീര്‍ ഹുസൈന്‍, മൊയ്തീന്‍ കോയ, സലീല്‍ വെള്ളോടി തുടങ്ങിയവര്‍ പരിപാടിയില്‍ പങ്കെടുത്തു.

മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്‌സില്‍ വില്‍ക്കുന്ന എല്ലാ ഡയമണ്ട് ആഭരണങ്ങളും ഐജിഐ, ജി ഐഎ അംഗീകാരം ഉള്ളവയാണ്. കൂടാതെ ബിഐസ് ഹാള്‍മാര്‍ക്ക്ഡ് സ്വര്‍ണം, വിശദവും സുതാര്യവുമായ പ്രൈസ് ടാഗ്, ആജീവനാന്ത സൗജന്യ മെയ്ന്റനന്‍സ്, 100% ബൈബാക്ക് ഗ്യാരണ്ടി, ഒരു വര്‍ഷത്തെ സൗജന്യ ഇന്‍ഷുറന്‍സ് തുടങ്ങിയ സേവനങ്ങളും മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്‌സിന്റെ മാത്രം പ്രത്യേകതയാണ്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top