Business

കോവിഡ് പ്രതിസന്ധിയില്‍ മലബാര്‍ ഗോള്‍ഡിന്റെ കൈത്താങ്ങ്: 15,000 ഭക്ഷണ കിറ്റുകൾ വിതരണം ചെയ്തു


ദുബായ്: കോവിഡ് വ്യാപനത്തെ തുടര്‍ന്ന് ജിസിസിയിലും ഫാര്‍ ഈസ്റ്റിലും പ്രതിസന്ധിയിലായ തൊഴിലാളികള്‍ക്കും കുടുംബങ്ങള്‍ക്കും 15,000 ഭക്ഷണ കിറ്റുകള്‍ വിതരണം ചെയ്ത് മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്‌സ്. മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്‌സിന്റെ സിഎസ്ആര്‍ പ്രവര്‍ത്തനങ്ങളെ ലോകം ഇപ്പോള്‍ നേരിടുന്ന ഖേദകരമായ സാഹചര്യങ്ങള്‍ക്ക് അനുസൃതമായി പുനഃക്രമീകരിച്ചതിന്റെ ഭാഗമായാണ് ഭക്ഷണ കിറ്റുകളുടെ വിതരണം.

കോവിഡ് 19 ന്റെ പ്രത്യാഘാതങ്ങള്‍ക്കിരയായ സമൂഹത്തിലെ ഒരു വലിയ വിഭാഗത്തിന് ഈ പദ്ധതി ഗുണം ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു. ഏപ്രില്‍ 19ന് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം മഹാമാരിയെ തുടര്‍ന്ന് തൊഴില്‍ നഷ്ടപ്പെടുകയോ, വരുമാനം കുറയുകയോ ചെയ്ത കുടുംബങ്ങളേയും വ്യക്തികളെയും സഹായിക്കുന്നതിന്റെ ഭാഗമായി ’10 ദശലക്ഷം ഭക്ഷണം’ എന്ന ക്യാംപെയിന്‍ പ്രഖ്യാപ്പിച്ചിരുന്നു. ഈ ക്യാംപെയിനാണ് 2.5 ദശലക്ഷം ഭക്ഷണം നല്‍കാന്‍ പ്രചോദനമായതെന്ന് ഇന്റര്‍നാഷനല്‍ ഓപറേഷന്‍സ് എംഡി ഷംലാല്‍ അഹമ്മദ് പറഞ്ഞു.

ഈ പ്രതിസന്ധി ഘട്ടത്തില്‍ തങ്ങള്‍ ചെയ്തു കൊണ്ടിരിക്കുന്ന എല്ലാ പ്രവര്‍ത്തനങ്ങളും ഏറ്റവും മികച്ച രീതിയില്‍ തന്നെ തുടരാനും ആവശ്യക്കാര്‍, പങ്കാളികള്‍, ഭരണാധികാരികള്‍ എന്നിവര്‍ക്കുള്ള പിന്തുണ തുടരാനും സാധിക്കുന്നു. ഒപ്പം സമൂഹത്തിന് കൂടുതല്‍ സഹായങ്ങള്‍ വാഗ്ദാനം ചെയ്യുന്നു എന്നും അദ്ദേഹം വ്യക്തമാക്കി.


അരി, ധാന്യവര്‍ഗങ്ങള്‍, എണ്ണ, സുഗന്ധവ്യഞ്ജനങ്ങള്‍ തുടങ്ങിയ അവശ്യ സാധനങ്ങള്‍ ഉള്‍പ്പെടുന്ന ഭക്ഷണ കിറ്റ് ഒരു കുടുംബത്തിനോ, ഒരു സംഘം ആളുകള്‍ക്കോ 30 ദിവസത്തേ ഉപയോഗത്തിനുണ്ടാകും. ഇതിനായി 1.6 ദശലക്ഷം ദിര്‍ഹം വകയിരുത്തിയിട്ടുണ്ട്. മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്‌സിന്റെ ടീം, മറ്റും സാമൂഹിക സംഘടനകളോടും അസോസിയേഷനുകളോടും ചേര്‍ന്ന് പ്രവര്‍ത്തിച്ചായിരിക്കും അര്‍ഹരായ ആളുകളെ കണ്ടെത്തുക.

ജിസിസിയിലും ഫാര്‍ ഈസ്റ്റിലുമുള്ള ഭക്ഷണ കിറ്റുകള്‍ ആവശ്യമായുള്ളവരെ അതത് എംബസികള്‍, പ്രാദേശിക സംഘടനകള്‍, സമാന സംഘടനകളായ നോര്‍ക്ക, കെഎംസിസി, റെഡ് ക്രസന്റ്, കമ്മ്യൂണിറ്റി ഡെവലപ്‌മെന്റ് അതോറിറ്റി തുടങ്ങിയവ വഴിയും മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്‌സിന്റെ ഉപഭോക്താക്കള്‍ മുഖേനയുമായിരിക്കും കണ്ടെത്തുക.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top