Business

മലബാർ ഗോൾഡ് ജീവനക്കാരുമായി ചാർട്ടേർഡ് വിമാനം പുറപ്പെട്ടു

ദുബായ്: മലബാർ ഗോൾഡിന്റെ 171 ജീവനക്കാരുമായി ചാർട്ടേർഡ് വിമാനം ഷാർജയിൽ നിന്ന് കോഴിക്കോട്ടേക്ക് പുറപ്പെട്ടു.കോർപ്പറേറ്റ് കമ്പനികൾക്ക് കേരളത്തിലേക്ക് അനുവദിച്ച ചാർട്ടേർഡ് വിമാനങ്ങളിൽ ആദ്യത്തേതാണ് മലബാർ ഗ്രൂപ്പിന്റേത്.

രാത്രി 10.10 നു ഷാർജയിൽ നിന്ന് പുറപ്പെട്ട എയർ അറേബ്യയുടെ വിമാനത്തിൽ 3 കൈക്കുഞ്ഞുങ്ങളും 25 കുട്ടികളും അടങ്ങുന്ന സംഘമാണുള്ളത്.ദുബായ് ഇന്ത്യൻ കോൺസൽ ജനറൽ വിപുൽ ആദ്യ ബോർഡിങ് പാസ് നൽകി.ജീവനക്കാരിൽ ഭൂരിഭാഗം പേർക്കും ഹോട്ടലിൽ ക്വാറന്റീൻ ഒരുക്കിയിട്ടുണ്ട്.

കേരളത്തിലേക്ക് മൂന്നെണ്ണത്തിന് പുറമെ തമിഴ്നാട് ,മഹാരാഷ്ട്ര ,പശ്ചിമ ബംഗാൾ എന്നിവടങ്ങളിലേക്കും കമ്പനി ചാർട്ടർ സർവീസ് നടത്തും.

ചുരുങ്ങിയ സമയത്തിനുള്ളിൽ യാത്ര സാധ്യമാക്കിയതിനു പിന്നിൽ ഷാർജ എയർപോർട്ട് അതോറിറ്റിയും എയർ അറേബ്യയുടെ ജീവനക്കാരും നൽകിയ പിന്തുണ മൂലമാണെന്ന് മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ് ഇന്റർനാഷണൽ ഓപ്പറേഷൻസ്‌ വിഭാഗം എം.ഡി ആയ ഷംലാൽ അഹമ്മദ് പറഞ്ഞു

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top