Latest News

മലബാർ ഗോൾഡ് ആന്റ് ഡയമണ്ട്സിന്റെ നവീകരിച്ച മഞ്ചേരി ഷോറൂം ഉദ്ഘാടനം ചെയ്തു

Edit:Sanoj

മഞ്ചേരി : ലോകത്തിലെ ഏറ്റവും വലിയ ജ്വല്ലറി ഗ്രൂപ്പുകളിലൊന്നായ മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സിന്റെ അന്താരാഷ്ട്ര നിലവാരത്തിൽ നവീകരിച്ച മഞ്ചേരി ഷോറൂം പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു. എംഎൽഎമാരായ അഡ്വ. യു.എ ലത്തീഫ്, എ.പി. അനിൽകുമാർ, മഞ്ചേരി മുൻസിപ്പൽ ചെയർപേഴ്സൺ വി. എം സുബൈദ, മലബാർ ഗ്രൂപ്പ് ചെയർമാൻ എം.പി അഹമ്മദ്, മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ് മാനേജിംഗ് ഡയറക്ടർ ഒ. അഷർ, ഗ്രൂപ്പ് എക്സിക്യൂട്ടീവ് ഡയറക്ടർമാരായ സി. മോയിൻകുട്ടി, കെ.പി. വീരാൻകുട്ടി, കോർപ്പറേറ്റ് ഹെഡ്ഡുമാരായ ആർ, അബ്ദുൾ ജലീൽ, വി.എസ്. ഷറീജ് സോണൽ ഹെഡ് ജാവേദ് മിയാൻ തുടങ്ങിയവർ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു.

ഗുണനിലവാരം ഉറപ്പ് വരുത്തിയ വൈവിധ്യമായ ആഭരണങ്ങളുടെ വലിയ ശേഖരമാണ് നവീകരിച്ച ഷോറൂമിൽ ഒരുക്കിയിട്ടുള്ളത്. മികച്ച വിൽപനാനന്തര സേവനവും കമ്പനി വാഗ്ദാന ചെയ്യുന്നുണ്ട്. ഏറ്റവും പുതിയ ഡിസൈനുകളിലുള്ള ബ്രൈഡൽ പാർട്ടി വെയർ എന്നിവയ്ക്ക് പുറമെ ഏത് പ്രായത്തിലുള്ളവർക്കും ഏത് അവസരത്തിലും ഉപയോഗിക്കാവുന്ന കളക്ഷനുകളുടെയും വിപുലമായ ശേഖരം ഇവിടെയുണ്ട്.

ആഭരണങ്ങൾക്ക് ന്യായമായ പണിക്കൂലി മാത്രം ഈടാക്കുന്ന ഫെയർ പ്രസ് ലബാർ ഗോൾഡ് & ഡയമണ്ട്സ്. ഉപഭോക്താക്കൾക്ക് ഉറപ്പ് നൽകുന്നത്. കേവലം മുതൽ പണിക്കൂലി നൽകി മനസ്സിനിണങ്ങിയ ആഭരണങ്ങൾ സ്വന്തമാക്കാൻ ഉപഭോക്താക്കൾക്ക് സാധിക്കും. രാജ്യത്ത് എവിടെയും സ്വർണ്ണത്തിന് ഒരേ വിലയാണ് കമ്പനി ഈടാക്കുന്നത്.

ആഭരണങ്ങളുടെ കൃത്യമായ പണിക്കൂലിയും സ്റ്റോൺ വെയ്റ്റ് നെറ്റ് വെയ്റ്റ്, എന്നിവയും രേഖപ്പെടുത്തിയ സുതാര്യമായ പ്രൈസ് ടാഗ്. ആഭരണങ്ങൾക്ക് മെയ്ന്റനൻസ്, പഴയ സ്വർണ്ണാഭരണങ്ങൾ മാറ്റി വാങ്ങുമ്പോൾ സ്വർണ്ണത്തിന് 100 ശതമാനം മൂല്യം, സ്വർണ്ണത്തിന്റെ പരിശുദ്ധി സാക്ഷ്യപ്പെടുത്തുന്ന 100 ശതമാനം ബിഐസ് ഹാൾമാർക്കിംഗ്, 28 ലാബ് ടെസ്റ്റുകളിലൂടെ ഗുണ നിലവാരം സാക്ഷ്യപ്പെടുത്തിയ ഐ ഐ ജി ഐ എ സർട്ടിഫൈഡ് ഡയമണ്ടുകൾ, എല്ലാ ആഭരണങ്ങൾക്കും ബൈബാക്ക് ഗ്യാരൻ്റി, എല്ലാ ആഭരണങ്ങൾക്കും ഒരു വർഷത്തെ സൗജന്യ ഇൻഷൂറൻസ് പരിരക്ഷ, അംഗീകൃത സ്രോതസുകളിൽ നിന്ന് ഉത്തരവാദിത്വത്തോടെ ശേഖരിക്കുന്ന സ്വർണ്ണം, തൊഴിലാളികൾക്ക് കൃത്യമായ വേതനവും ന്യായമായ ആനുകൂല്യങ്ങളും മികച്ച തൊഴിൽ അന്തരീക്ഷം വഴി നൽകി നിർമ്മിക്കുന്ന ആഭരണങ്ങൾക്ക് ന്യായമായ പണിക്കൂലി എന്നീ പത്ത് ഉറപ്പുകളാ മലബാർ ഗോൾഡ് ആന്റ് ഡയമണ്ട്സ് ഉപഭോക്താക്കൾക്കായി നൽകുന്നത്.

വിവാഹ പർച്ചേസുകൾക്ക് പ്രത്യേക ആനുകൂല്യങ്ങളും സ്വർണ്ണത്തിന്റെ വില വർധന സംരക്ഷണം കിട്ടാൻ വിലയുടെ 5 ശതമാനം മുതൽ നൽകി മുൻകൂർ ബുക്ക് ചെയ്തിട്ടുള്ള വെഡ്ഡിംഗ് അഡ്വാൻസ് സൗകര്യവും മലബാർ ഗോൾഡ് ആന്റ് ഡയമണ്ട്സിലുണ്ട്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top