സൗബിന് ഷാഹിര്‍ നായകനാകുന്ന ചിത്രം അമ്പിളിയുടെ ടീസര്‍ പുറത്ത്. ഒന്നര മിനിട്ട് ദൈര്‍ഘ്യമുള്ള ടീസറില്‍ സൗബിന്റെ അമ്പരപ്പിക്കുന്ന നൃത്തമാണ് ഹൈലൈറ്റ്. ദുല്‍ഖര്‍ സല്‍മാനാണ് ടീസര്‍ പുറത്ത് വിട്ടത്. അടുത്തിടെ കണ്ട ഏറ്റവും മനോഹരമായ ടീസറെന്നാണ് ദുല്‍ഖര്‍ കുറിച്ചത്. സൗബി മച്ചാനും സംഘത്തിനും ആശംസകള്‍ നേരുന്നുവെന്നും ദുല്‍ഖര്‍ പറഞ്ഞു. ഗപ്പിയ്ക്ക് ശേഷം ജോണ്‍ പോള്‍ സംവിധാനം ചെയ്യുന്ന ചിത്രമാണിത്.
ദേശീയ സൈക്ലിംഗ് ചാംപ്യനായ ബോബിക്ക് സ്വീകരണമൊരുക്കുന്ന അമ്പിളിയുടെയും നാട്ടുകാരുടെയും കഥയാണ് ചിത്രം പറയുന്നത്. പുതുമുഖമായ തന്വി റാം ആണ് നായിക.