തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളേജില്‍ സംഘര്‍ഷത്തിനിടെ അഖിലിനെ കുത്തിയത് കൊലപ്പെടുത്താന്‍ ഉദേശിച്ചെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ട്. പ്രതികള്‍ക്ക് ജാമ്യം നല്‍കരുത്. കൂടുതല്‍ പ്രതികളെ അറസ്റ്റ് ചെയ്യേണ്ടതുണ്ടെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു. പ്രതികള്‍ കൃത്യത്തിന് ഉപയോഗിച്ച ആയുധങ്ങള്‍ കണ്ടെത്തേണ്ടതുണ്ട്. ജാമ്യം ലഭിച്ചാല്‍ സാക്ഷികളെ ഭീഷണിപ്പെടുത്താനും ദേഹോപദ്രവം ഏല്‍പ്പിക്കാനും സാധ്യതയുണ്ട്. യൂണിവേഴ്സിറ്റി കോളേജില്‍ എത്തി വീണ്ടും ആക്രമണം നടത്താനും സാധ്യതയുണ്ട്. മൂന്ന് പ്രതികളും കുറ്റം സമ്മതിച്ചെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു.