Latest News

ചരിഞ്ഞ ആനയെ നാട്ടുകാര്‍ ഭക്ഷിച്ചു; സംഭവം മിസോറാമില്‍

ഗുവാഹത്തി: മിസോറാമില്‍ ചരിഞ്ഞ ആനയെ നാട്ടുകാര്‍ ഭക്ഷണമാക്കി. ക്വസ്താ വനമേഖലയില്‍ വച്ച് ചരിഞ്ഞ നാല്‍പ്പത്തിയേഴ് വയസ്സ് പ്രായമായ ആനയെയാണ് വെട്ടിമുറിച്ച് കഷ്ണങ്ങളാക്കി നാട്ടുകാര്‍ ഭക്ഷിച്ചത്. സംഭവസ്ഥലത്ത് വനംവകുപ്പ് അധികൃതര്‍ എത്തുന്നതിന് മുന്‍പ് തന്നെ നാട്ടുകാര്‍ ആനയെ ഇറച്ചിയാക്കിയിരുന്നു.

ആസാമിലെ കാച്ചാര്‍ സ്വദേശിയായ മുസ്തഫ അഹമ്മദ് ലസ്‌കര്‍ എന്നയാളുടേതാണ് ചരിഞ്ഞ ആന. എന്നാല്‍ ആനയുടെ മേലുള്ള ഇയാളുടെ ഉടമസ്ഥാവകാശം 2014ല്‍ അവസാനിച്ചതായാണ് റിപ്പോര്‍ട്ട്. ആനയെ വിവിധ ആവശ്യങ്ങള്‍ക്കായി വാടകയ്ക്ക് എടുത്തതായിരുന്നു. ഹൃദയാഘാതം മൂലമാണ് ആന ചരിഞ്ഞതെന്നാണ് നിരീക്ഷണം. എന്നാല്‍ ആനയെ അമിതമായി ജോലി എടുപ്പിച്ചതാണ് മരണകാരണമെന്നാണ് നാട്ടുകാരുടെ ആരോപണം.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top