കോഴിക്കോട്: യൂണിവേഴ്സിറ്റി കോളജ് സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ എസ്.എഫ്.ഐക്ക് എതിരെ ആഞ്ഞടിച്ച് എ.പി അബ്ദുള്ളക്കുട്ടി. എസ്.എഫ്.ഐ എന്നാല്‍ ഇപ്പോള്‍ സ്റ്റുപ്പിഡ് ഫെഡറേഷന് ഓഫ് ഇഡിയറ്റ്സ് ആയി മാറിയെന്നായിരുന്നു അബ്ദുള്ളക്കുട്ടിയുടെ പ്രതികരണം.
കോഴിക്കോട്ട് ബി.ജെ.പി നല്കിയ സ്വീകരണത്തില്‍ സംസാരിക്കവെയാണ് യൂണിവേഴ്സിറ്റി കോളജിലെ അക്രമം കൂടി പരാമര്‍ശിച്ച് അബ്ദുള്ളക്കുട്ടി എസ്.എഫ്.ഐക്കെതിരെ ആഞ്ഞടിച്ചത്. താന്‍ പഠിക്കുന്ന കാലത്ത് എസ്.എഫ്.ഐ എന്നാല്‍ സ്റ്റുഡന്റ് ഫെഡറേഷന് ഓഫ് ഇന്ത്യ ആയിരുന്നു. എന്നിലിപ്പോഴത് സ്റ്റുപ്പിഡ് ഫെഡറേഷന് ഓഫ് ഇഡിയറ്റ്സ് ആയി,അബ്ദുള്ളക്കുട്ടി പറഞ്ഞു