തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളേജില്‍ നടന്ന ആക്രമണം ആസൂത്രിതമെന്ന് കുത്തേറ്റ അഖിലിന്റെ പ്രതികരണം. ശിവരഞ്ജിത്തും നസീമുമാണ് ആക്രമണത്തിന് പിന്നില്‍. എസ്എഫ്ഐ യൂണിറ്റ് കമ്മിറ്റി ചേര്‍ന്നാണ് തന്നെ ആക്രമിക്കാന്‍ പദ്ധതിയിട്ടത്. യൂണിറ്റ് നേതാക്കളെ എതിര്‍ത്തത് വൈരാഗ്യത്തിന്
കാരണമായി.കേളേജില്‍ ശിവരഞ്ജിത്തിന്റെയും നസീമിന്റെയും ഏകാധിപത്യമാണ്. താന്‍ ഇപ്പോഴും എസ്എഫ്ഐ തന്നെയാണെന്നും യൂണിവേഴ്സിറ്റി കോളേജിലെ ഇടിമുറി പേടി സ്വപ്നമാണെന്നും അഖില്‍ പറഞ്ഞു.
യൂണിവേഴ്സിറ്റി കോളേജ് ആക്രമണം; ആസൂത്രിതമെന്ന് അഖില്‍, പിന്നില്‍ ശിവരഞ്ജിത്തും നസീമും
By
August 31, 2019 10:57 am