അറ്റ്ലി ചിത്രം ബിഗിലില്‍ വിജയ്യുടെ അച്ഛന്റെ വേഷത്തിലെത്തുന്നത് മലയാളികളുടെ അഭിമാനമായ ഫുട്ബോള്‍ ഇതിഹാസം ഐഎം വിജയന്. തിമിര്, കൊമ്പന്, ഗേതു തുടങ്ങിയ തമിഴ് ചിത്രങ്ങളില്‍ വിജയന് വേഷമിട്ടിരുന്നു. ചിത്രത്തില്‍ നയന്‍താരയാണ് നായിക. ചിത്രം ദീപാവലിക്ക് റിലീസിനെത്തുമെന്നാണ് സൂചന.
മലയാള സിനിമയില്‍ നിര്‍മ്മാതാവിന്റെ വേഷത്തില്‍ കൂടി അരങ്ങേറുകയാണ് വിജയന്. ശാന്തത്തിലെ വേലായുധനായി തുടങ്ങി അബ്രഹാമിന്റെ സന്തതികളില്‍ ഡി.വൈ.എസ്.പി. മുഹമ്മദ് ജലാല്‍ വരെ എത്തി നില്ക്കുന്നു വിജയന്റെ വേഷങ്ങള്‍. വി.പി. സത്യന്റെ ജീവിത കഥ ക്യാപ്റ്റന്‍ ഇറങ്ങിയതിനു തൊട്ടു പിന്നാലെ വിജയന്റെ ജീവചിത്രം വെള്ളിത്തിരയില്‍ എത്തിക്കാന്‍ രാമലീല സംവിധായകന് അരുണ്‍ ഗോപി തയ്യാറെടുക്കുന്നതായി വാര്‍ത്തകള്‍ വന്നിരുന്നു. നിവിന്‍ പോളിയാണ് വിജയനായി വേഷമിടുക.
BREAKING #Bigil Update !
— #BIGIL (@BigilOff) July 11, 2019
Former Indian Football Team captain I.M.Vijayan will be Travelled with dad Role character of #Thalapathy in #Bigil Movie. Who also Acted in Thimiru, Gethu, & Komban Tamil movies.#Bigildiwali @BigilOff. pic.twitter.com/hhlr9MP2al