Latest News

രണ്ട് മക്കള്‍ മാത്രം മതിയെന്ന നിയമം രാജ്യത്ത് നടപ്പിലാക്കണം; ലംഘിക്കുന്നവര്‍ക്ക് വോട്ടവകാശം നിഷേധിക്കണം:കേന്ദ്ര മന്ത്രി ഗിരിരാജ് സിംഗ്

ദില്ലി:രണ്ട് മക്കള്‍ മാത്രം മതിയെന്ന നിയമം രാജ്യത്ത് പാസാക്കണമെന്നും ഇത് ലംഘിക്കുന്നവര്‍ക്ക് വോട്ടവകാശം നിഷേധിക്കണമെന്നും കേന്ദ്രമന്ത്രി ഗിരിരാജ് സിംഗ്. രാജ്യത്തെ ജനസംഖ്യാ വര്‍ദ്ധനവ് ക്രമാതീതമായി ഉയരുന്നത് ചൂണ്ടിക്കാട്ടിയാണ് അദ്ദേഹം ഇത്തരമൊരു പ്രസ്താവന നടത്തിയത്.ക്രമാതീതമായ ജനസംഖ്യാ വര്‍ദ്ധനവ് പ്രകൃതിവിഭവങ്ങള്‍ക്കും സാമൂഹിക ഐക്യത്തിനും കടുത്ത വെല്ലുവിളി ഉയര്‍ത്തുന്നുവെന്നും അദ്ദേഹം പറഞ്ഞു.

‘ശക്തമായ നിയമം ഇതിനായി പാസാക്കണം. ഇത് പാര്‍ലമെന്റില്‍ അവതരിപ്പിക്കണം,’ ഗിരിരാജ് സിംഗ് പറഞ്ഞു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top