Entertainment

എക്തയുടെ മാപ്പ് സ്വീകരിച്ച് മാധ്യമപ്രവര്‍ത്തകര്‍ പക്ഷേ കങ്കണയെ ബഹിഷ്‌കരിക്കും


മാപ്പ് പറഞ്ഞില്ലെങ്കില്‍ ബോളിവുഡ് താരം കങ്കണ റണാവത്തിനെ ബഹിഷ്‌കരിക്കുമെന്ന നിലപാടില്‍ ഉറച്ച് മാധ്യമപ്രവര്‍ത്തകര്‍. വാര്‍ത്ത സമ്മേളനത്തില്‍ മാധ്യമ പ്രവര്‍ത്തകനോട് കങ്കണ തട്ടിക്കയറിയ സംഭവത്തെ തുടര്‍ന്നാണിത്. സംഭവത്തില്‍ മാപ്പ് പറഞ്ഞ് നിര്‍മാതാവ് ഏക്ത കപൂര്‍ രംഗത്ത് വന്നിരുന്നു. അതിന് തൊട്ടുപിന്നാലെയാണ് ദ എന്റര്‍ടൈന്‍മെന്റ് ജേണലിസ്റ്റ് ഗില്‍ഡ് എന്ന സംഘടന നയം വ്യക്തമാക്കിയത്.

ശരിക്കൊപ്പം നിന്ന് പിന്തുണച്ച ഏക്തപൂറിന്റെ മാപ്പ് ഞങ്ങള്‍ സ്വീകരിക്കുന്നു. എന്നാല്‍ കങ്കണയെ ഞങ്ങള്‍ ബഹിഷ്‌കരിക്കും- ദ എന്റര്‍ടൈന്‍മെന്റ് ജേണലിസ്റ്റ് ഗില്‍ഡ് പുറത്തിറക്കിയ വാര്‍ത്താ കുറിപ്പില്‍ വ്യക്തമാക്കി.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top