Entertainment

സാന്‍ഡ് കി ആങ്ക് ടീസര്‍ പുറത്ത്; ഷാര്‍പ് ഷൂട്ടറായി തപ്‌സി

തപ്‌സി നായികയാകുന്ന സാന്‍ഡ് കി ആങ്ക് ചിത്രത്തിന്റെ ടീസര്‍ പുറത്ത്. ഷാര്‍പ് ഷൂട്ടറായ ചന്ദ്രോ ആയിട്ടാണ് തപ്‌സി ചിത്രത്തില്‍ അഭിനയിക്കുന്നത്. 60 വയസ്സുള്ള കഥാപാത്രമാണ് ചന്ദ്രോ.
സമൂഹത്തിലെ പരമ്പരാഗത രീതികള്‍ക്കെതിരെ പോരാടി ലക്ഷ്യം കൈവരിക്കുന്ന സ്ത്രീകളെയാണ്  ടീസറില്‍ കാണിക്കുന്നത്. തപ്‌സിക്കു പുറമെ പ്രകാശി എന്ന മറ്റൊരു പ്രായക്കൂടുതലുള്ള ഷാര്‍പ് ഷൂട്ടറായി എത്തുന്നത് ഭൂമിയാണ്. യഥാര്‍ഥ സംഭവങ്ങളെ അടിസ്ഥാനമാക്കി ഒരുക്കിയിരിക്കുന്ന ചിത്രം ഒക്ടോബര്‍ 25ന് പ്രദര്‍ശനത്തിനെത്തും.

ചിത്രത്തിന്റെ പോസ്റ്ററുകള്‍ക്ക് ലഭിക്കുന്ന സ്വീകാര്യതയില്‍ വലിയ സന്തോഷവതിയാണ് താനെന്ന് തപ്‌സി നേരത്തെ പറഞ്ഞിരുന്നു. അതേസമയം ഏറെ പ്രായക്കൂടുതലുള്ള കഥാപാത്രമായി എത്തുന്നതിലെ കൌതുകവും തപ്‌സി പറയുന്നു.

വളരെ വ്യത്യസ്തമായ ഒരു കാര്യം ഞാന്‍ ആലോചിക്കുകയാണ്. ഞാന്‍ 30 വയസ്സുള്ള ഒരു കോളേജ് വിദ്യാര്‍ഥിനിയായി എത്തിയാല്‍ ആരും ചോദിക്കില്ല. വലിയ താരങ്ങള്‍ പോലും കോളേജ് പ്രായത്തിലെ കഥാപാത്രങ്ങളായാല്‍ ആരും ഒന്നും ചോദിക്കില്ല. ഒന്നും പ്രത്യേകിച്ച് തോന്നില്ല, ആര്‍ക്കും- തപ്‌സി പറഞ്ഞു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top