തിരുവനന്തപുരം: ഇരുചക്രവാഹനങ്ങളിലെ പിന്‍സീറ്റ് യാത്രക്കാര്‍ക്ക് ഹെല്‍മറ്റും കാറിലെ പിന്‍സീറ്റിലെ യാത്രക്കാര്‍ക്ക് സീറ്റ് ബെല്‍റ്റും ഉടന്‍ നിര്‍ബന്ധമാക്കില്ല. ഉടന്‍ തീരുമാനം നടപ്പാക്കിയാല്‍ പ്രതിഷേധത്തിന് ഇടയാകുമെന്ന വിലയിരുത്തലിനെത്തുടര്‍ന്ന് ആദ്യ ഘട്ടമെന്ന നിലയില്‍ സംസ്ഥാനവ്യാപകമായി ബോധവത്ക്കരണം നടത്താനാണ് ഗതാഗതവകുപ്പിന്റെ തീരുമാനം. അടുത്തയാഴ്ച വിവിധ വകുപ്പുകളുടെ ആലോചനായോഗം നടത്തും. അതിന് ശേഷമായിരിക്കും പോലീസും മോട്ടോര്‍ വാഹനവകുപ്പും സംയുക്തമായി രണ്ട് ദിവസത്തെ ബോധവത്ക്കരണ പരിപാടി ആരംഭിക്കുക.
പിന്‍സീറ്റ് യാത്രക്കാര്‍ക്ക് ഹെല്‍മെറ്റും സീറ്റ് ബെല്‍റ്റും ഉടന്‍ നിര്‍ബന്ധമാക്കില്ല
By
July 11, 2019 10:14 am