Entertainment

സുനൈന മുസ്ലിം യുവാവിനെ പ്രണയിച്ചത് വലിയ പ്രശ്‌നമല്ല; കുടുംബത്തില്‍ മതം ചര്‍ച്ചയായിട്ടില്ല: ഹൃത്വിക്

മുംബൈ: സഹോദരി സുനൈനയും മുസ്ലിം യുവാവുമായുള്ള പ്രണയ ബന്ധത്തെ എതിര്‍ത്തിരുന്നുവെന്ന വാര്‍ത്ത നിഷേധിച്ച് നടന്‍ ഹൃത്വിക് റോഷന്‍.

ഞങ്ങളെ കുടുംബത്തെ സംബന്ധിച്ചുള്ള സ്വകാര്യവും ആഭ്യന്തരവുമായ വിഷയമാണിത്. സഹോദരിയുടെ നിലവിലെ അവസ്ഥയില്‍ അവളെ കുറിച്ച് കൂടുതല്‍ പറയാനാവില്ല. മിക്ക കുടുംബവും ഇത്തരം പ്രതിസന്ധികള്‍ അഭിമുഖീകരിക്കുന്നുണ്ട്. ഇത്രയും കാലത്തിനിടക്ക് ഒരിക്കല്‍ പോലും കുടുംബത്തിനുള്ളില്‍ മതം ചര്‍ച്ചയായിട്ടില്ലെന്നും ഹൃത്വിക് റോഷന്‍ പറഞ്ഞു.

മുസ്ലിം യുവാവിനെ പ്രണയിച്ചതിന് ഹൃത്വിക് റോഷനും പിതാവ് രാകേഷ് റോഷനും ചേര്‍ന്ന് സുനൈനയെ മര്‍ദിച്ചിരുന്നുവെന്ന് കങ്കണയുടെ സഹോദരി രംഗോലി ചന്ദേലാണ് വെളിപ്പെടുത്തിയിരുന്നത്. പിങ്ക്് വില്ല മാഗസിന് നല്‍കിയ അഭിമുഖത്തില്‍ സുനൈന ഇക്കാര്യങ്ങള്‍ സമ്മതിച്ചിരുന്നു.

ഇതറിഞ്ഞ പിതാവ് തന്നെ അടിച്ചു. റുഹൈല്‍ തീവ്രവാദിയെന്ന് പറഞ്ഞായിരുന്നു മര്‍ദനം. അവരെല്ലാം ചേര്‍ന്ന് എന്റെ ജീവിതം നരകതുല്യമാക്കുകയാണ്. ഞാനും റുഹൈലും തമ്മില്‍ കാണുന്നതിന് വിലക്കുണ്ട്. അദ്ദേഹം ഒരു മുസ്ലിമായതിനാണ് അവര്‍ അംഗീകരിക്കാത്തത് എന്നായിരുന്നു സുനൈന വെളിപ്പെടുത്തിയത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top