Bollywood

ബോളിവുഡിൽ വീണ്ടും താരവിവാഹം; ഹൃത്വിക് റോഷനും സബ ആസാദും വിവാഹിതരാവുന്നു

താരവിവാഹത്തിനൊരുങ്ങി ബോളിവുഡ്. സൂപ്പർതാരം ഹൃത്വിക് റോഷന്റെ വിവാഹം ഉടനുണ്ടാകുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. കാമുകി സബ ആസാദുമായാണ് താരത്തിന്റെ രണ്ടാം വിവാഹം. ഈ വ​ർഷം നവംബറിൽ വിവാഹമുണ്ടാകുമെന്നാണ് റിപ്പോർട്ടുകളിൽ പറയുന്നു. ഹൃത്വിക്കോ സബയോ വിവാഹം സംബന്ധിച്ച് ഇതുവരെ പ്രതികരിച്ചിട്ടില്ല. 

കുറച്ചുനാളുകളായി ഇരുവരും ലിവ് ഇൻ റിലേഷനിലാണ് വാർത്തകളുണ്ടായിരുന്നു. ഹൃത്വിക്കും സബ ആസാദും ജുഹു വെര്‍സോവ ലിങ്ക് റോഡില്‍ നിര്‍മിക്കുന്ന ആഡംബര വസതിയുടെ അവസാന ഘട്ട ജോലികള്‍ പൂര്‍ത്തിയായിവരികയാണ്. സൂസന്ന ഖാനുമായി 2014ലാണ് ഹൃത്വിക് വിവാഹബന്ധം വേർപെടുത്തുന്നത്. ഇരുവർക്കും രണ്ട് ആൺമക്കളുണ്ട്. സബയുമായുള്ള വിവാഹത്തിന് താരത്തിന്റെ മക്കൾ ഉൾപ്പടെ കുടുംബത്തിലെ എല്ലാവരും സമ്മതം അറിയിച്ചതായാണ് വിവരം. 

‘വിക്രം വേദ’യാണ് ഹൃത്വിക് റോഷന്റേതായി ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയത് ‘വിക്രം വേദ’യാണ്. ആക്ഷൻ ത്രില്ലറായി എത്തുന്ന ഫൈറ്ററാണ് താരത്തിന്റെ പുതിയ ചിത്രം. ദീപിക പദുക്കോണാണ് പ്രധാന വേഷത്തിൽ എത്തുന്നത്. റോക്കറ്റ് ബോയ്സ് സീസൺ 2ലാണ് സബയെ ഇനി കാണുക.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top