ബോളിവുഡ് താരം ഹൃത്വിക് റോഷന്റെ അരങ്ങേറ്റ ചിത്രമായിരുന്നു കഹോ ന പ്യാര് ഹെ. ഈ ചിത്രത്തിലൂടെ താരം ബോളിവുഡിലെ സൂപ്പര്‍ സ്റ്റാറായി മാറി. ചിത്രം ഹിറ്റായതിന് ശേഷം തനിക്ക് 30,000 ത്തിലധികം വിവാഹാഭ്യര്‍ത്ഥനകള്‍ ലഭിച്ചുവെന്നാണ് ഇപ്പോള്‍ താരം വെളിപ്പെടുത്തിയിരിക്കുന്നത്. ‘ദി കപില്‍ ശര്‍മ്മ ഷോ’യില്‍ അതിഥിയായി എത്തിയപ്പോഴാണ് താരം ഈ രഹസ്യം വെളിപ്പെടുത്തിയത്.
2000 ജനുവരി 14 ന് തീയ്യേറ്ററുകളിലെത്തിയ ചിത്രത്തില്‍ അമീഷാ പട്ടേല്‍ ആണ് നായികയായി എത്തിയത്. അനുപം ഖേര്‍, ദലിപ് താഹില്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ചിത്രം ഹിറ്റായ വര്‍ഷം തന്നെയാണ് താരം സൂസന്ന ഖാനെ വിവാഹം ചെയ്തത്. 2014- ല്‍ വിവാഹമോചിതരായെങ്കിലും ഇരുവരും ഇപ്പോഴും നല്ല സുഹൃത്തുക്കളാണ്.