ഇന്ത്യന്‍ ക്രിക്കറ്റ് താരം വിരാട് കോലിയും ഭാര്യ അനുഷ്ക ശര്‍മ്മയും മലയാളിരുചി തേടിയെത്തിയത് ഇംഗ്ലണ്ടിലെ പ്രശസ്തമായ തറവാട് ഹോട്ടലിലാണ്. കോട്ടയം പാലാക്കാരനായ സിബി ജോസും സംഘവും ഇംഗ്ലണ്ടിലെ ലീഡ്സില്‍ നടത്തുന്ന ഹോട്ടലാണ് ഇത്. ഇഡ്ഡലിയും സാമ്പാറും കുത്തരി ചോറും മുതല്‍ പൊറോട്ടയും മസാല ദോശയും പാലപ്പവും വരെ കേരള തനിമയുള്ള ഭക്ഷണങ്ങള്‍ ഇവിടെയുണ്ട്.
കഴിഞ്ഞ ദിവസം വിരാട് കോലിയും അനുഷ്ക ശര്‍മ്മയും അപ്രതീക്ഷിതമായി ഇവിടെ എത്തിയത് വലിയ വാര്‍ത്തയായിരുന്നു. താലി മീല്‍സും മസാല ദോശയും അപ്പവും മുട്ടക്കറിയും കഴിച്ചാണ് ഇരുവരും മാഞ്ചസ്റ്ററിലേക്ക് തിരിച്ചത്.
2014ല്‍ ഇംഗ്ലണ്ട് പര്യടനത്തിനെത്തിയ ഇന്ത്യന്‍ ടീമിന് ഇഡ്ഡലിയും സാമ്പാറും എത്തിച്ച് നല്‍കിയിട്ടുണ്ട് തറവാട് ഹോട്ടല്‍. അന്ന് മുതല്‍ ഹോട്ടലുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന കോലിയും സംഘവും 2017ല്‍ ചാമ്പ്യന്‍സ് ട്രോഫിക്കെത്തിയപ്പോഴും ഈ ഹോട്ടലിലെത്തിയിരുന്നു. അന്നേ കോലി മനസ്സില്‍ കുറിച്ചിട്ടതാണ് അനുഷ്കയെയും കേരളീയ വിഭവങ്ങളുടെ രുചി അറിയിക്കണമെന്ന്.