Kerala

വളര്‍ത്തുനായ്ക്കളെ റോഡില്‍ ഉപേക്ഷിച്ചാല്‍ പണികിട്ടും സൂക്ഷിച്ചോ !!!

തിരുവനന്തപുരം: പ്രായമാകുന്ന വളര്‍ത്തുനായ്ക്കളെ റോഡില്‍ ഉപേക്ഷിച്ച് കടന്നുകളയുന്നവരെ പിടികൂടാന്‍ കര്‍ശന നടപടിയുമായി സര്‍ക്കാര്‍. വന്‍ വിപണിയുള്ള നായകളെ വാങ്ങുകയും പിന്നീട് പ്രായമാവുമ്പോള്‍ ഉപേക്ഷിക്കുന്ന രീതി ഇന്ന് വ്യാപകമായതോടെയാണ് സര്‍ക്കാര്‍ ഇത്തരമൊരു നടപടിയുമായി മുന്നിട്ടിറങ്ങുന്നത്.

വളര്‍ത്തുനായ്ക്കള്‍ക്ക് ചിപ് ഘടിപ്പിക്കുന്ന സംവിധാനമാണ് സംസ്ഥാനസര്‍ക്കാര്‍ പ്രാവര്‍ത്തികമാക്കാന്‍ പോകുന്നത്. ഇന്‍ഫര്‍മേഷന്‍ കേരള മിഷന്‍ രൂപകല്‍പന ചെയ്യുന്ന സോഫ്റ്റ്വെയര്‍ ഉപയോഗിച്ച് പദ്ധതി നടപ്പിലാക്കും. സോഫ്റ്റ്വെയറിന്റെ നിര്‍മ്മാണം അന്തിമഘട്ടത്തിലാണ്. കോഴിക്കോട്, കൊല്ലം, തിരുവനന്തപുരം കോര്‍പറേഷനുകളിലാണ് പദ്ധതി ആദ്യം നടപ്പാക്കുന്നത്.

നായ്ക്കളുടെ കഴുത്തിന്റെ പിന്‍ഭാഗത്ത് ഘടിപ്പിക്കുന്ന ചിപ്പിലെ ബാര്‍കോഡ് സ്‌കാന്‍ ചെയ്താല്‍ ഉടമസ്ഥന്റെ മുഴുവന്‍ വിവരങ്ങളും അറിയാന്‍ കഴിയും. വെറ്ററിനറി ഡോക്ടര്‍മാരുടെ നേതൃത്വത്തിലാണ് ചിപ് ഘടിപ്പിക്കുന്നത്. കോഴിക്കോട് കോര്‍പറേഷന്‍ പരിധിയില്‍ വീട്ടില്‍ വളര്‍ത്തുന്ന നായ്ക്കള്‍ക്ക് 500 രൂപയും വില്‍പന നടത്തുന്ന ബ്രീഡര്‍ നായ്ക്കള്‍ക്ക് 1000 രൂപയും ഇതിനു ഫീസായി ഈടാക്കുന്നതാണ്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top