യു.എ.ഇ.യില്‍ എത്തുന്ന എല്ലാ സന്ദര്‍ശകര്‍ക്കും വൈകാതെ വിമാനത്താവളങ്ങളില്‍നിന്ന് സിംകാര്‍ഡ് സൗജന്യമായി ലഭിക്കും. നിലവില്‍ ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിലുള്ള സൗകര്യമാണ് രാജ്യമെങ്ങും വ്യാപിപ്പിക്കുന്നത്.
യു.എ.ഇ.യിലെ ടെലികോംസേവനദാതാക്കളായ ഇത്തിസലാത്ത്, ഡു എന്നിവയുമായി സഹകരിച്ചാണ് വിതരണം. അബുദാബിയില്‍ ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി ആന്‍ഡ് സിറ്റിസണ്‍ഷിപ്പ് മേധാവികളാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. ദുബായ് താമസ-കുടിയേറ്റ വകുപ്പ് ഏതാനും ദിവസംമുമ്പാണ് ഡു കമ്പനിയുമായി സഹകരിച്ച് സൗകര്യം നടപ്പാക്കിത്തുടങ്ങിയത്.