പാക് ക്രിക്കറ്റ് താരം ഷൊയ്ബ് മാലിക് ഏകദിന ക്രിക്കറ്റില്‍ നിന്നും വിരമിച്ചു. പന്ത്രണ്ടാം ലോകകപ്പിലെ അവസാന മത്സരത്തിന് ശേഷമായിരുന്നു ഷൊയ്ബിന്റെ വിരമിക്കല്‍ പ്രഖ്യാപനം. ഇന്നലെ ലോര്‍ഡ്സില്‍ ബംഗ്ലാദേശിനെതിരായി നടന്ന മത്സരത്തില്‍ 94 റണ്‍സിന് പാക്കിസ്ഥാന് വിജയിച്ചെങ്കിലും ടൂര്‍ണമെന്റില്‍ നിന്നും പുറത്തായിരുന്നു. ഈ മത്സരത്തോടെ താന്‍ വിരമിക്കുന്നതായി ഷൊയ്ബ് മാലിക് തന്റെ ട്വിറ്ററില്‍ കുറിച്ചു.
”ഇന്ന് ഞാന്‍ ഏകദിന ക്രിക്കറ്റില്‍ നിന്നും വിരമിക്കുകയാണ്. എനിക്കൊപ്പം കളിച്ച എല്ലാ ടീമംഗങ്ങള്‍ക്കും, എന്നെ പരിശീലിപ്പിച്ച പരിശീലകര്‍ക്കും, കുടുംബത്തിനും, കൂട്ടുകാര്‍ക്കും, മാധ്യമങ്ങള്‍ക്കും, സ്പോണ്‍സേഴ്സിനും നന്ദി. എല്ലാത്തിനുമുപരി എന്റെ ആരാധകര്‍ക്കും, ഐ ലവ് യൂ ഓള്”- ഷൊയ്ബ് കുറിച്ചു.
Today I retire from One Day International cricket. Huge Thank you to all the players I have played with, coaches I have trained under, family, friends, media, and sponsors. Most importantly my fans, I love you all#PakistanZindabad 🇵🇰 pic.twitter.com/zlYvhNk8n0
— Shoaib Malik 🇵🇰 (@realshoaibmalik) July 5, 2019
✅ Hugs galore
— Cricket World Cup (@cricketworldcup) July 5, 2019
✅ Guard of honour
✅ Plenty of applause
Pakistan gave Shoaib Malik a fitting send-off as he retired from ODI cricket 👏#CWC19 pic.twitter.com/ESA4q1sLUM