Latest News

അമേരിക്ക വിട്ടുവീഴ്ച്ചയ്ക്ക് തയ്യാറായില്ലെങ്കില്‍ തോന്നുന്ന പോലെ ആണവായുധം നിര്‍മ്മിക്കുമെന്ന് ഇറാന്‍

തെഹ്‌റാന്‍: ഇറാനും-അമേരിക്കയും തമ്മിലുള്ള തര്‍ക്കം തുടരവേ കൂടുതല്‍ ആണവ പരിപാടികളുമായി മുന്നോട്ടുപോകുമെന്ന പ്രഖ്യാപനവുമായി ഇറാന്‍. 2015-ല്‍ അമേരിക്കയും മറ്റ് ലോകരാജ്യങ്ങളുമായി ഒപ്പുവെച്ച കരാറിലെ പരിധി പരിഗണിക്കാതെ യുറേനിയം സമ്പുഷ്ടീകരണം നടത്തുമെന്നും മൂന്നു ദിവസത്തിനുള്ളില്‍ നിര്‍മാണം ആരംഭിക്കാന്‍ കഴിയുമെന്നും ഇറാന്‍ പ്രസിഡണ്ട് ഹസ്സന്‍ റൂഹാനി.

‘അറാക് നഗരത്തിലെ ആണവ റിയാക്ടറിന്റെ ഉള്‍വശം 2015-ലെ കരാറിനെ തുടര്‍ന്ന് സിമന്റുപയോഗിച്ച്‌ അടച്ചിരുന്നു. കരാര്‍ പാലിക്കാന്‍ അമേരിക്ക തയ്യാറാകാത്തപക്ഷം റിയാക്ടര്‍ പൂര്‍ണസജ്ജമാക്കാന്‍ ഞങ്ങള്‍ക്കു കഴിയും. ജൂലൈ ഏഴ് മുതല്‍ അറാക് നിലയം മുമ്ബത്തെ അവസ്ഥയില്‍ സജ്ജീകരിക്കും.’ – റൂഹാനി പറഞ്ഞു.

 

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top