സ്വകാര്യജീവിതത്തെക്കുറിച്ച് വെളിപ്പെടുത്തി നടി മാഹി ഗില്‍. അവിവാഹിതായ താന്‍ മൂന്ന് വയസ്സുള്ള ഒരു പെണ്‍കുട്ടിയുടെ അമ്മയാണെന്ന് മാഹി ഗില്‍ പറഞ്ഞു. ദേശീയ മാധ്യമത്തിനു നല്കിയ അഭിമുഖത്തിലായിരുന്നു നടി ഇക്കാര്യം തുറന്നുപറഞ്ഞത്. തന്റെ കാമുകന് ബിസിനസ്സ്മാന്‍ ആണെന്നും രണ്ടര വയസ്സുള്ള കുട്ടിയുടെ അമ്മയാണ് താനെന്നും മാഹി ഗില്‍ പറഞ്ഞു.
‘എനിക്ക് ഒരു കാമുകനുണ്ട്. അതില്‍ രണ്ടര വയസ്സുള്ള ഒരു മകളുമുണ്ട്. വെറോണിക്ക എന്നാണ് അവളുടെ പേര്. എനിക്കതില്‍ അഭിമാനമുണ്ട്. വിവാഹം കഴിച്ചില്ല എന്ന് കരുതി എനിക്കൊന്നും സംഭവിക്കാന്‍ പോകുന്നില്ല. ഭാവിയില്‍ വിവാഹിതയായേക്കാം. അങ്ങനെയൊരു ആഗ്രഹം മനസ്സില്‍ ഉണ്ടായാല്‍ മാത്രം. കുട്ടികള്‍ ഉണ്ടാകാന്‍ വിവാഹം കഴിച്ചിരിക്കണമെന്ന സങ്കല്‍പ്പത്തിനോട് എനിക്ക് യാതൊരു യോജിപ്പും ഇല്ല.’മാഹി ഗില്‍ പറഞ്ഞു.