താന്‍ ഇപ്പോള്‍ കോണ്‍ഗ്രസ് അധ്യക്ഷനല്ലെന്ന് രാഹുല്‍ ഗാന്ധി. രാജി നല്‍കിയെന്നും പ്രവര്‍ത്തകസമിതി യോഗം ചേര്‍ന്ന് ഉടന്‍ അധ്യക്ഷനെ നിശ്ചയിക്കണമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. അധ്യക്ഷനെ നിച്ഛയിക്കാനുള്ള പ്രക്രിയയില്‍ താന്‍ ഭാഗഭാക്കാകില്ലെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.
അതേസമയം ഈയാഴ്ച രാഹുല്‍ വിദേശത്തേക്ക് പോകും. വിദേശത്ത് ചികിത്സയില്‍ കഴിയുന്ന സഹോദരി ഭര്‍ത്താവ് റോബര്‍ട്ട് വദ്രയെ സന്ദര്‍ശിക്കാനാണ് രാഹുല്‍ വിദേശത്തേക്ക് പോകുന്നത്.