Latest News

വിവാഹദിനത്തില്‍ വധുവിനൊപ്പം നൃത്തം ചെയ്തത് വളര്‍ത്തുനായ; വീഡിയോ വൈറല്‍

ലാസ് വെഗാസ്: അമേരിക്കയില്‍ വിവാഹ വേദിയില്‍ വധു തന്റെ പ്രിയപ്പെട്ട നായയുമൊത്ത് നൃത്തം ചെയ്യുന്ന വീഡിയോയാണ് സമൂഹമാധ്യമത്തില്‍ തരംഗമായിരിക്കുന്നത്. ബോര്‍ഡര്‍ കോളീ വിഭാഗത്തില്‍പ്പെട്ട ‘ഹീറോ’ എന്ന് വിളിക്കുന്ന നായക്കൊപ്പം സാറാ കര്‍സോന്‍ ഡിവൈന്‍ ആണ് വിവാഹ ദിവസം നൃത്തം ചെയ്തത്.

ലാസ് വെഗാസില്‍ കഴിഞ്ഞ ശനിയാഴ്ച നടന്ന വിവാഹ ചടങ്ങിലായിരുന്നു മാസ് ഡാന്‍സ് നടന്നത്. ഡോഗ് ട്രെയിനറാണ് സാറ. തന്റെ ഏഴ് വയസ്സുള്ള ഹീറോയെ അതിമനോഹരമായി നൃത്തം പഠിപ്പിച്ചിരുന്നു. സാറ പഠിപ്പിച്ചത് അതേപോലെ കളിക്കുകയായിരുന്നു ഹീറോ.ചാടിയും മറിഞ്ഞും തിരിഞ്ഞും സാറയുടെ ചുമലില്‍ കയറിയുമുള്ള ഹീറോയുടെ ഡാന്‍സിന് ഇപ്പോള്‍ ആരാധകര്‍ ഏറെയാണ്.

 
 
 
 
 
View this post on Instagram
 
 
 
 
 
 
 
 
 

Today was a big day! – – So happy to have Hero by my side through my life’s journey. We had a Super Devine night 💍👰

A post shared by The Super Collies (@thesupercollies) on

 

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top