Kerala

കണ്ണ് പരിശോധന തീര്‍ന്നപ്പോള്‍ നാലരപ്പവന്‍ കാണ്‍മാനില്ല


തേഞ്ഞിപ്പലം; കണ്ണു പരിശോധിക്കാനെന്ന പേരിലെത്തിയ സ്ത്രീ നാലരപ്പവന്റെ ആഭരണങ്ങളുമായി മുങ്ങി. പള്ളിക്കല്‍ മാവിന്‍ചുവട് കുറ്റിപ്പാലത്തു വീട്ടില്‍ സിദ്ദീഖിന്റെ ഭാര്യ സുഹറയുടെ 3 വളകളാണ് നഷ്ടമായത്. കണ്ണു പരിശോധകയെന്നു പരിചയപ്പെടുത്തിയാണ് ഇന്നലെ ഉച്ചയോടെ പര്‍ദ ധരിച്ച സ്ത്രീ സിദ്ദീഖിന്റെ വീട്ടിലെത്തിയത്. സുഹറ മാത്രമേ വീട്ടിലുണ്ടായിരുന്നുള്ളൂ. രക്തസമ്മര്‍ദം പരിശോധിക്കുന്ന സമയത്ത് ആഭരണം പാടില്ലെന്നു പറഞ്ഞ് കയ്യിലെ 5 വളകളില്‍ 3 എണ്ണം ഊരിവയ്പിക്കുകയായിരുന്നു.കണ്ണുതുറന്ന് നോക്കുമ്പോഴേക്കും വളകളും പരിശോധകയും അപ്രത്യക്ഷമായിരുന്നു.തേഞ്ഞിപ്പലം അഡീഷനല്‍ എസ്‌ഐ എം.സുബ്രഹ്മണ്യന്റെ നേതൃത്വത്തില്‍ അന്വേഷണം തുടങ്ങി.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top