ലക്നൗ: ഉത്തര്‍ പ്രദേശിലെ ഉന്നാവോ ജില്ലാ ജയിലില്‍ തടവുകാര്‍ കൈയില്‍ തോക്കുകളുമായി വീഡിയോയ്ക്ക് പോസ് ചെയ്തു. അമരീഷ് എന്നും, ഗൗരവ് പ്രതാപ് സിംഗ് എന്നും പേരുള്ള രണ്ട് തടവുകാരാണ് കൈയില്‍ തോക്കുകള്‍ പിടിച്ചത്. കൊലപാതക കുറ്റത്തിനും മോഷണത്തിനും ശിക്ഷ അനുഭവിക്കുകയാണ് ഇവര്‍.
തടവുകാരുടെ കൈയില്‍ കാണുന്ന തോക്കുകള്‍ കളിമണ്ണ് കൊണ്ട് നിര്‍മ്മിച്ചതാണെന്നും, തടവുകാരില്‍ ഒരാള്‍ നല്ലൊരു പെയിന്റര്‍ ആയതുകൊണ്ട് തോക്കുകള്‍ യഥാര്‍ത്ഥമെന്ന് തോന്നുന്നതാണെന്നുമാണ് ആഭ്യന്തര വകുപ്പ് നല്കിയ വിശദീകരണം.
തടവുകാര്‍ക്ക് കഴിക്കാനായി ജയില്‍ അധികൃതര്‍ ഗംഭീര സദ്യയാണ് സ്ഥിരം ഒരുക്കുന്നതെന്നും പരാതി ഉയര്‍ന്നിട്ടുണ്ട്. സംഭവത്തില്‍ നാല് ജയില്‍ ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്തു.
Inmates at the Unnao jail seen in a viral video brandishing weapons and drinking liquor at the jail. AK Singh, Jail Superintendent (Picture 4) says, “A report on the incident has been sent to higher officials, strict action will be taken within 1-2 days,” (26.6.19) pic.twitter.com/2FpGVN1PyQ
— ANI UP (@ANINewsUP) June 27, 2019