Latest News

കുഞ്ഞ് കരഞ്ഞപ്പോള്‍ ദേഷ്യം വന്ന് പിതാവെടുത്ത് കുലുക്കി; തലയോട്ടി തകര്‍ന്നു മരണം; മാതാപിതാക്കള്‍ അറസ്റ്റില്‍

ഹൂസ്റ്റണ്‍: തലയോട്ടി തകര്‍ന്നു നവജാത ശിശു മരിച്ച സംഭവത്തില്‍ മാതാപിതാക്കളെ പൊലീസ് അറസ്റ്റു ചെയ്തു. യുഎസിലെ ഹൂസ്റ്റണില്‍ നിന്നുള്ള ജാസണ്‍ പോള്‍ റോബിന്‍ (24), കാതറിന്‍ വിന്‍ഹാം വൈറ്റ് (21) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ആഴ്ച മാത്രം പ്രായമുള്ള ഇവരുടെ മകള്‍ ജാസ്മിന്‍ കഴിഞ്ഞ വര്‍ഷം ജൂലൈ 15നാണു മരിച്ചത്.

കഴിഞ്ഞ മാസമാണ് കുട്ടിയുടെ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചത്. തലയ്‌ക്കേറ്റ ആഘാതം തന്നെയാണ് മരണകാരണമെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലും വ്യക്തമായത്. 96 പൊട്ടലുകളും ശരീരത്തില്‍ ഉണ്ടായിരുന്നു.

കുട്ടി കരഞ്ഞപ്പോള്‍ ദേഷ്യം വന്ന റോബില്‍ കുഞ്ഞിനെ കയ്യിലെടുത്ത് ശക്തമായി കുലുക്കിയതാണ് എല്ലു പൊട്ടാനും മറ്റ് ആഘാതത്തിലേക്കും നയിച്ചതെന്നാണ് റിപ്പോര്‍ട്ട്. ഈ കാര്യങ്ങള്‍ പൊലീസ് കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലും ബോധിപ്പിച്ചു. കൊലക്കുറ്റത്തിനാണ് റോബിനെതിരെ കേസെടുത്തിരിക്കുന്നത്. കുട്ടിയെ പരിചരിക്കുന്നതിലുണ്ടായ അശ്രദ്ധയ്ക്കാണു കാതറിനെതിരെ കേസ്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top