ജെയിംസ് ബോണ്ട് സീരീസിലെ 25-ാമത്തെ ചിത്രത്തിന്റെ ഷൂട്ടിങ് പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. അതിനിടെ സിനിമയുടെ സെറ്റില്‍ സ്ത്രീകള്‍ ഉപയോഗിക്കുന്ന കുളിമുറിയില്‍ ഒളിക്യാമറ വച്ചയാള്‍ പോലീസിന്റെ പിടിയിലായി.
ലണ്ടനിലെ പൈന്‍വുഡ് സ്റ്റുഡിയോയിലാണ് സംഭവം. പീറ്റര്‍ ഹാര്ഡ്ലി എന്ന നാല്‍പ്പത്തിയൊമ്പതുകാരനാണ് അറസ്റ്റിലായിരിക്കുന്നത്. ഒളിക്യാമറ ശ്രദ്ധയില്‍പ്പെട്ട ഒരു ജീവനക്കാരി സുറ്റ്ഡിയോ അധികൃതരെ അറിയിക്കുകയും തുടര്‍ന്ന് പോലീസില്‍ പരാതി നല്‍കുകയും ചെയ്യുകയായിരുന്നു.