കാര്‍ സീറ്റില്‍ അമ്മ മറന്നു വച്ച കുഞ്ഞിന് ചൂടേറ്റ് ദാരുണാന്ത്യം. യു എസിലെ കന്‍സാസില്‍ കഴിഞ്ഞ ദിവസമാണ് സംഭവം. മൂന്നു മാസം പ്രായമുള്ള പെണ്‍കുഞ്ഞാണ് പൂട്ടിക്കിടന്ന കാറിലെ കൊടും ചൂടില്‍ ദാരുണമായി മരിച്ചത്. കുഞ്ഞുമായി പുറത്തുപോയി വന്ന അമ്മ തിരികെ വീട്ടിലെത്തിയ ശേഷം കുഞ്ഞിനെ പുറത്തിറക്കാന്‍ മറന്നതാണെന്നാണ് റിപ്പോര്‍ട്ടുകള്‍.
കുഞ്ഞ് കാറില്‍ ഇരിക്കുകയാണെന്ന കാര്യം മറന്ന ഇവര്‍ വീട്ടിലേയ്ക്ക് കയറിയതും ഉറങ്ങാന്‍ കിടന്നു. തുടര്‍ന്ന് മണിക്കൂറുകള്‍ക്ക് ശേഷം ഉറക്കം ഉണര്‍ന്നപ്പോഴാണ് കുഞ്ഞിനെ കുറിച്ച് ഓര്‍ത്തത്. തുടര്‍ന്ന് ഇവര്‍ തന്നെ സഹായം അഭ്യര്‍ത്ഥിച്ചതിനെ തുടര്‍ന്ന് സ്ഥലത്തെത്തിയ പൊലീസ് കാറില്‍ നിന്നും കുഞ്ഞിനെ പുറത്തെടുത്തെങ്കിലും മരണം സംഭവിച്ചിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.