ഇസ്ലാമാബാദ്: സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വൈറലായിക്കൊണ്ടിരിക്കുന്നത് ചാനല്‍ ചര്‍ച്ചയ്ക്കിടെ പാകിസ്ഥാന് നേതാവ് മാദ്ധ്യമപ്രവര്‍ത്തകനെ മര്‍ദിക്കുന്നതിന്റെ ദൃശ്യങ്ങളാണ്. ഭരണപക്ഷമായ തെഹ്രീക് ഇന്‍സാഫ് നേതാവായ മസ്ഹൂര്‍ അലി സിയാനാണ് ചാനല്‍ ചര്‍ച്ചയ്ക്കിടെ മാദ്ധ്യമപ്രവര്‍ത്തകനായ ഇംതിയാസ് ഖാന് ഫറാനെ മര്‍ദിച്ചത്. തിങ്കളാഴ്ച രാത്രി ലൈവ് ടിവി ഷോയ്ക്കിടെയാണ് സംഭവമെന്ന് ജേര്‍ണലിസം പാകിസ്ഥാന് റിപ്പോര്‍ട്ട് ചെയ്യുന്നു.
വീഡിയോയില്‍ രണ്ടുപേരും തര്‍ക്കിക്കുന്നത് കാണാം. തുടര്‍ന്ന് മസ്ഹൂര്‍ അലി കറാച്ചി പ്രസ് ക്ലബ് പ്രസിഡന്റ് കൂടിയായ ഇംതിയാസ് ഖാനെ നിലത്തേക്ക് തള്ളിയിടുകയും അടിക്കുകയും ചെയ്യുന്നത് വീഡിയോയില്‍ കാണാം.