Latest News

യുപിയില്‍ മാധ്യമപ്രവര്‍ത്തകനെ മര്‍ദിച്ചു; രണ്ട് റെയില്‍വേ പോലീസ്‌ ഉദ്യോഗസ്ഥര്‍ക്ക് സസ്പെന്‍ഷന്‍

ലക്നൗ: ഉത്തര്‍പ്രദേശില്‍ മാധ്യമപ്രവര്‍ത്തകനെ ക്രൂരമായി മര്‍ദിച്ച സംഭവത്തില്‍ രണ്ട് റെയില്‍വേ പോലീസ്‌ ഉദ്യോഗസ്ഥര്‍ക്ക് സസ്പെന്‍ഷന്‍. റെയില്‍വേ പോലീസ്‌ എസ്എച്ച്ഒ രാകേഷ് കുമാര്‍, കോണ്‍സ്റ്റബിള്‍ സഞ്ജയ് പവാര്‍ എന്നിവരെയാണ് സസ്പെന്‍ഡ് ചെയ്തത്.


 ചൊവ്വാഴ്ച രാത്രിയില്‍ ധീമാന്‍പുരയ്ക്കടുത്ത് ചരക്ക് ട്രെയിന്‍ പാളം തെറ്റിയത് റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകന്‍ അമിത് ശര്‍മയെയാണ് റെയില്‍വേ പൊലീസ് മര്‍ദിച്ചത്. മര്‍ദനത്തിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചു. 

യൂണിഫോമില്ലാതെ എത്തിയ പൊലീസുകാര്‍ തന്നെ മര്‍ദിക്കുകയും ക്യാമറ തകര്‍ക്കുകയും നഗ്‌നനാക്കി മുഖത്തേക്ക് മൂത്രമൊഴിച്ചെന്നും അദ്ദേഹം പറഞ്ഞു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top