Breaking News

ചാണകവെള്ളം ഒഴിച്ചു; സംവിധായകന്‍ പ്രിയനന്ദനന് നേരെ ആക്രമണം

തൃശ്ശൂര്‍: ശബരിമല വിഷയത്തില്‍ ഫേസ്ബുക്കിലിട്ട വിവാദപോസ്റ്റിന്റെ പേരില്‍ സംവിധായകന്‍ പ്രിയനന്ദനന് നേരെ ആക്രമണം. തൃശ്ശൂര്‍ വല്ലച്ചിറയിലെ വീടിന് മുന്നില്‍ വെച്ചാണ് ആക്രമണമുണ്ടായത്.

മര്‍ദ്ദിക്കുകയും വീടിന് മുന്നില്‍ ചാണകവെള്ളം തളിക്കുകയും അസഭ്യം വിളിച്ചുപറയുകയും ചെയ്‌തെന്ന് പ്രിയനന്ദനന്‍ പറഞ്ഞു. ശബരിമല വിഷയത്തില്‍ പ്രിയനന്ദനന്‍ ഫേസ്ബുക്കിലിട്ട പോസ്റ്റ് വിവാദമായിരുന്നു. മോശം ഭാഷ ഉപയോഗിച്ചെന്ന ആരോപണങ്ങളും ശക്തമായിരുന്നു. തുടര്‍ന്ന് താനുപയോഗിച്ച ഭാഷ കടുത്തുപോയെന്നും പോസ്റ്റ് പിന്‍വലിക്കുകയാണെന്നും പ്രിയനന്ദനന്‍ വ്യക്തമാക്കിയിരുന്നു.

എന്നാല്‍ അധിക്ഷേപങ്ങളും ആക്രമണഭീഷണികളും തുടര്‍ന്നു. ഇന്ന് രാവിലെ ഒമ്പത് മണിയോടെയാണ് പ്രിയനന്ദനന്റെ വീടിന് മുന്നില്‍ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ എത്തിയത്. വീടിന് മുന്നില്‍ പ്രതിഷേധിച്ച ഇവര്‍ പ്രിയനന്ദനനെ ആക്രമിക്കുകയായിരുന്നു.

‘അയ്യപ്പനെതിരെ നീ സംസാരിക്കുമോ?’ എന്ന് ചോദിച്ചാണ് തല്ലിയതെന്ന് പ്രിയനന്ദനന്‍ പറയുന്നു. സ്ഥലത്ത് തന്നെയുള്ള ആര്‍എസ്എസ് പ്രവര്‍ത്തകരാണ് തന്നെ ആക്രമിച്ചതെന്നും പ്രിയനന്ദനന്‍ പറഞ്ഞു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top