പിറന്നാള്‍ ദിനത്തില്‍ ഇതുപോലൊരു പണി കിട്ടിയിട്ടുള്ളത് നടി അനുശ്രീയുടെ സഹോദരന് അനൂപിന് മാത്രമാണ്. ചേട്ടന്റെ പിറന്നാള്‍ ദിനത്തില്‍ ഒരിക്കലും മറക്കാനാകാത്ത നിമിഷങ്ങള്‍ സമ്മാനിച്ചത് മറ്റാരുമല്ല അനുശ്രീ തന്നെയാണ്. അര്‍ദ്ധരാത്രി പന്ത്രണ്ട് മണിക്ക് ചേട്ടനെയും ചേട്ടത്തിയമ്മയെയും വിളിച്ച് എഴുന്നേല്പിച്ച് സദ്യ നല്‍കിയാണ് നടി പിറന്നാള്‍ ദിനം ‘പണികൊടുത്തത്’.
‘പിറന്നാള്‍ ആണെന്ന് കരുതി രാത്രി 12 മണിക്ക് ഉറക്കത്തില്‍ നിന്ന് എല്ലാരേം എണീപ്പിച്ചു ഒരു സദ്യ കൊടുത്താല്‍ എങ്ങനെയിരിക്കും ?? ആങ്ങളയ്ക്ക് ഇങ്ങനെയൊക്കെ പണി കൊടുക്കുന്നതല്ലേ ഒരു രസം …’അനുശ്രീ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.