Business

വിവാഹ് ഉത്സവ്- ലക്കി ഡ്രോ സമ്മാനവിതരണം നടത്തി; അനിതയ്ക്ക് എന്‍ഫീല്‍ഡ് നല്‍കി

അങ്കമാലി: ജോയ് ആലുക്കാസും ജോളി സില്‍ക്‌സും സംയുക്തമായി നടത്തിയ ഒരു കോടി രൂപയുടെ സമ്മാനങ്ങളുമായി വിവാഹ് ഉത്സവ്- ലക്കി ഡ്രോ കൂപ്പണ്‍ വിജയികളുടെ സമ്മാനവിതരണം ജോയ് ആലുക്കാസ്‌ അങ്കമാലി ബ്രാഞ്ചില്‍ വെച്ച് ഞായറാഴ്ച്ച നടന്നു.

ചടങ്ങില്‍ സിനിമാനാടക രംഗത്തെ പ്രമുഖരായ ശ്രീമൂലനഗരം മോഹനന്‍, അങ്കമാലി ഡയറീസിലൂടെ സുപരിചിതനായ സിനോജ് വര്‍ഗീസ് എന്നിവരാണ് സമ്മാന വിതരണം നടത്തിയത്.


ബമ്പര്‍ പ്രൈസായ എന്‍ഫീല്‍ഡ്- കറുകുറ്റി വെമ്പില്‍ വള്ളൂകാരന്‍ വീട്ടില്‍ അനിത ജോസഫിന് കൈമാറി. ഹണിമൂണ്‍ പാക്കേജിന് അര്‍ഹരായത് ഡീന റോബിന്‍ കാലടിയാണ്.

കൂടാതെ ടി വി, മൊബൈല്‍ ഫോണ്‍, 4ഗ്രാം ഗോള്‍ഡ് കോയിന്‍, നോള്‍ട്ടാനോണ്‍സ്റ്റിക് കുക്ക്‌വെയര്‍, ഡിന്നര്‍സെറ്റ്, മിക്‌സി, ഗ്രൈന്‍ഡര്‍, ഓവന്‍, കിച്ചണ്‍ഹോബ്, നോള്‍ട്ടാകോമ്‌മ്പോ പ്രെഷര്‍ കുക്കര്‍, ജോയ് ആലുക്കാസ്- ജോളിസില്‍ക്‌സ് ഗിഫ്റ്റ് വൗച്ചര്‍സ് വിതരണം നടത്തി.


ചടങ്ങില്‍ ജോയ് ആലുക്കാസ് മാനേജര്‍ മനോജ് സക്കറിയ, ജോളി സില്‍ക്‌സ് മാനേജര്‍ അലക്‌സ് ടി എല്‍, അസിസ്റ്റന്റ് മാനേജര്‍ ജിനേഷ് എന്നിവര്‍ പങ്കെടുത്തു.

 

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top