കൊച്ചി: ശ്രീകൃഷ്ണ ജയന്തി ആഘോഷങ്ങളില്‍ ഭാരതാംബയായി വേഷമിട്ട് നടി അനുശ്രീ. ഭാരതാംബയായി വേഷമിട്ട് കൃഷ്ണന്മാര്ക്കും രാധമാര്ക്കുമൊപ്പം നൃത്തം ചെയ്യുന്ന താരത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. ഇതിന് പിന്നില്‍ ഒരു രാഷ്ട്രീയവുമില്ലെന്നും എന്റെ നാടിന്റെ ആഘോഷത്തില്‍ ഭാഗമാവുകയാണെന്നും അനുശ്രീ പറയുന്നു.