Kerala

വൈകിട്ട് ധര്‍മ്മശാലയിലേക്ക് വരൂ, എല്ലാം വെളിപ്പെടുത്താം: പി.ജയരാജന്‍

കണ്ണൂര്‍: ആന്തൂരില്‍ പ്രവാസി വ്യവസായി ആത്മഹത്യ ചെയ്ത സംഭവത്തില്‍ നഗരസഭ അധ്യക്ഷ പി.കെ ശ്യാമളയ്ക്കെതിരെ നടപടിയുണ്ടാകുമോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തോട് പ്രതികരിക്കാതെ പി.ജയരാജന്‍. എം.വി ഗോവിന്ദനുമായി അഭിപ്രായ ഭിന്നതയുണ്ടോ എന്ന ചോദ്യത്തോടും ജയരാജന്‍ പ്രതികരിച്ചില്ല. താനിപ്പോള്‍ ലഹരി വിമുക്ത പരിപാടിയുമായി ബന്ധപ്പെട്ടാണ് മാധ്യമങ്ങളെ കാണുന്നത്. ഈ സാഹചര്യത്തില്‍ രാഷ്ട്രീയം പറഞ്ഞ് ഇരിക്കുന്ന കസേരയുടെ മഹത്വം കളയുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, വൈകിട്ട് നാലിന് ധര്‍മ്മശാലയില്‍ നടക്കുന്ന പാര്‍ട്ടിയുടെ വിശദീകരണ യോഗത്തിലേക്ക് മാധ്യമപ്രവര്‍ത്തകരെ അദ്ദേഹം ക്ഷണിച്ചു. ‘വൈകിട്ട് ധര്‍മ്മശാലയിലേക്ക് വരൂ, എല്ലാം വെളിപ്പെടുത്താം’ എന്നായിരുന്നു ജയരാജന്റെ പ്രതികരണം. മുന്‍ ജില്ലാ സെക്രട്ടറി എന്ന നിലയില്‍ താനിതുവരെ ചെയ്ത കാര്യങ്ങള്‍ വിശദീകരിക്കുമെന്ന് ജയരാജന്‍ പറഞ്ഞു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top