Kerala

തന്റെ വീട്ടിലെ ബള്‍ബുകള്‍ ഓഫ് ചെയ്യില്ല; പി.ജയരാജന്‍

കണ്ണൂര്‍: കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി പ്രധാനമന്ത്രി ആഹ്വാനം ചെയ്ത ദീപം തെളിയിക്കലില്‍ ഇന്ന് രാത്രി 9 മണിക്ക് തന്റെ വീട്ടില്‍ ലൈറ്റുകള്‍ അണക്കില്ലെന്ന് സി.പി.എം നേതാവ് പി.ജയരാജന്‍. രാജ്യം ദിവസങ്ങളോളം ഇരുട്ടിലായേക്കുമെന്നുള്ള ആശങ്കയുള്ളതിനാല്‍ അത് കൂടുതല്‍ പ്രകാശിക്കുമെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.

പ്രധാനമന്ത്രിയുടെ ആഹ്വാനം ഏറ്റെടുത്ത് സമ്പൂര്‍ണ്ണമായി രാജ്യമാകെ വൈദ്യത വിളക്കുകള്‍ ഓഫാക്കിയാല്‍ അത് പവര്‍ ഗ്രിഡിന്റെ പ്രവര്‍ത്തനത്തെ ബാധിക്കുമെന്ന് വൈദ്യുതി രംഗത്തെ പ്രഗത്ഭര്‍ അഭിപ്രായപ്പെട്ടു കഴിഞ്ഞു. പവര്‍ ഗ്രിഡ് തകരാതിരിക്കാന്‍ ഞായറാഴ്ച രാത്രി 9 മുതല്‍ 10 നിമിഷം വൈദ്യുതി ഉപയോഗം പരമാവധി വര്‍ധിപ്പിക്കുകയാണ് ചെയ്യേണ്ടത്.പവര്‍ ഗ്രിഡ് തകരാതിരിക്കാന്‍ ഞായറാഴ്ച രാത്രി 9 മുതല്‍ 10 നിമിഷം വൈദ്യുതി ഉപയോഗം പരമാവധി വര്‍ധിപ്പിക്കുകയാണ് ചെയ്യേണ്ടതെന്നും ജയരാജന്‍ പറഞ്ഞു.

പി.ജയരാജന്റെ കുറിപ്പിന്റെ പൂര്‍ണരൂപം

ഇന്ന് രാത്രി 9 മണിക്ക് എന്റെ വീട്ടിലെ ബള്‍ബുകള്‍ ഓഫ് ചെയ്യില്ല.രാജ്യം ദിവസങ്ങളോളം ഇരുട്ടിലായേക്കുമെന്നുള്ള ആശങ്കയുള്ളതിനാല്‍ അത് കൂടുതല്‍ പ്രകാശിക്കും. പ്രധാമന്ത്രിയുടെ ആഹ്വാനം ഏറ്റെടുത്ത് സമ്ബൂര്‍ണ്ണമായി രാജ്യമാകെ വൈദ്യത വിളക്കുകള്‍ ഓഫാക്കിയാല്‍ അത് പവര്‍ ഗ്രിഡിന്റെ പ്രവര്‍ത്തനത്തെ ബാധിക്കുമെന്ന് വൈദ്യുതി രംഗത്തെ പ്രഗത്ഭര്‍ അഭിപ്രായപ്പെട്ടു കഴിഞ്ഞു.

പവര്‍ ഗ്രിഡ് തകരാതിരിക്കാന്‍ ഞായറാഴ്ച രാത്രി 9 മുതല്‍ 10 നിമിഷം വൈദ്യുതി ഉപയോഗം പരമാവധി വര്‍ധിപ്പിക്കുകയാണ് ചെയ്യേണ്ടത്.

ഗ്രിഡില്‍നിന്നുള്ള ഊര്‍ജത്തിന്റെ 15 മുതല്‍ 20 ശതമാനം വരെ എടുക്കുന്ന വീടുകളിലെ ലൈറ്റുകള്‍ ഒരേസമയം കൂട്ടത്തോടെ അണച്ചാല്‍ എന്താണ്‌ സംഭവിക്കുക? ഗ്രി‌ഡ്‌ സ്ഥിരത നഷ്ടപ്പെട്ട്‌ തകര്‍ച്ചയിലെത്തും. 2012 ജൂലൈയില്‍ സംഭവിച്ചപോലെ രാജ്യത്തിന്റെ ഭൂരിഭാഗം പ്രദേശങ്ങളും ഇരുട്ടിലാകും.’2012 india blackout’ എന്ന് ഗൂഗിളില്‍ സെര്‍ച്ച്‌ ചെയ്താല്‍ അന്നുണ്ടായ പ്രശ്നങ്ങള്‍ മനസിലാക്കാവുന്നതാണ്.

ഗ്രിഡിന്റെ പ്രവര്‍ത്തനം സാധാരണനിലയില്‍ എത്തിക്കാന്‍ രണ്ടുമൂന്ന്‌ ദിവസം വേണ്ടിവരും. കോവിഡിനെതിരായ നിര്‍ണായകയുദ്ധം നടക്കുന്ന ഈ ഘട്ടത്തില്‍ ഈ സ്ഥിതി രാജ്യത്തെ ഡോക്ടര്‍മാര്‍ക്കും ഇതര ആരോഗ്യപ്രവര്‍ത്തകര്‍ക്കും രോഗികള്‍ക്കും സൃഷ്ടിക്കുന്ന കുഴപ്പങ്ങള്‍ ചിന്തിക്കേണ്ടതാണ്‌. എല്ലാവരും വീടുകളില്‍ അടച്ചിരിക്കെ ഇത്തരമൊരു സാഹചര്യത്തിന്റെ ആഘാതം എന്തായിരിക്കും?.

 

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top