ഗുരുവായൂര്‍: ആശുപതിയിലേക്കുള്ള യാത്രാമധ്യേ നായ കുറുകെ ചാടിയതിനെ തുടര്‍ന്ന് നിയന്ത്രണംവിട്ട ഓട്ടോറിക്ഷ മറിഞ്ഞ് ഡ്രൈവര്‍ മരിച്ചു. മലപ്പുറം തിരൂര്‍ മുലപ്പള്ളിവീട്ടില് റഷീദ് (38) ആണ് മരിച്ചത്. ഓട്ടോയിലുണ്ടായിരുന്ന രണ്ടുകുട്ടികള്‍ ഉള്‍പ്പടെ അഞ്ചുപേര്‍ക്കു പരിക്കേറ്റു. ഓട്ടോ യാത്രക്കാരായ തിരൂര്‍ മാങ്കുന്നത്ത് വീട്ടില്‍ മൊയ്തു (50), മൊയ്തുവിന്റെ ഭാര്യ റഹ്മത്ത്, സഹോദരി റംസീന, രണ്ടു കുട്ടികള്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ കന്നംകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
മലപ്പുറം തിരൂരില്‍ നിന്ന് തൃശൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് ഓട്ടോറിക്ഷയില്‍ യാത്രചെയ്യുമ്പോള്‍ നായ കുറുകെ ചാടുകയും ഓട്ടോറിക്ഷ മറിയുകയും, റഷീദിന്റെ തല റോഡിലിടിക്കുകയുമായിരുന്നു.