Breaking News

ജാര്‍ഖണ്ഡില്‍ മഹാസഖ്യം അധികാരത്തിലേക്ക്: അഭിനന്ദിച്ച് മോദി, ജനവിധി മാനിക്കുന്നുവെന്ന് അമിത് ഷാ

റാഞ്ചി :ജാര്‍ഖണ്ഡില്‍ ജെഎംഎം- കോണ്‍ഗ്രസ്- ആര്‍ജെഡി മഹാസഖ്യം അധികാരത്തിലേക്ക്. രഘുബര്‍ ദാസ് മുഖ്യമന്ത്രിസ്ഥാനം രാജിവെച്ചു. ഗവര്‍ണര്‍ക്ക് രാജിക്കത്ത് കൈമാറി. സര്‍ക്കാര്‍ രൂപീകരിക്കുന്നതിനുളള അവകാശവാദം ഉന്നയിച്ച്‌ ജെഎംഎം നേതാവ് ഹേമന്ദ് സോറന്‍ നാളെ
ഗവര്‍ണറെ സന്ദര്‍ശിക്കും. 43 സീറ്റുകളില്‍ മത്സരിച്ച്‌ 29 ഇടത്ത് വിജയിക്കുകയോ ലീഡ് ഉയര്‍ത്തുകയോ ചെയ്ത ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ചയാണ് ഏറ്റവും വലിയ നിയമസഭ കക്ഷി.

തെരഞ്ഞെടുപ്പ് വിജയത്തില്‍ മഹാസഖ്യത്തെ പ്രധാനമന്ത്രി നരേന്ദ്രമോദി അഭിനന്ദിച്ചു. ബിജെപിയെ അഞ്ച് വര്‍ഷം ഭരിക്കന്‍ അനുവദിച്ച ജനങ്ങള്‍ക്ക് നന്ദി. ജനകീയ വിഷയങ്ങള്‍ ഉന്നയിച്ച് ബിജെപി ജനങ്ങള്‍ക്കൊപ്പമുണ്ടാകരമെന്നും മോദി പറഞ്ഞു.

അതേസമയം ജനവിധി മാനിക്കുന്നുവെന്ന് അമിത് ഷാ പറഞ്ഞു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top