Entertainment

കങ്കണയ്ക്ക് പിന്തുണയുമായി ഹൃത്വിക്ക് റോഷന്റെ സഹോദരി


ഹോട്ടല്‍മുറിയിലാണ് അന്തിയുറങ്ങുന്നതെന്നും ജീവിതം നരകമായെന്നുമുള്ള ഹൃത്വികിന്റെ സഹോദരി സുനൈനയുടെ വെളിപ്പെടുത്തല്‍ വലിയ വിവാദങ്ങള്‍ക്കാണ് വഴി തെളിച്ചത്.

ഇപ്പോള്‍ നടി കങ്കണയുടെ പേര് ഉള്‍പ്പെടുത്തി കൊണ്ട് ഹൃത്വിക്കിന്റെ സഹോദരി സുനൈന റോഷന്‍ പങ്കുവെയ്ക്കുന്ന ഒരു ട്വീറ്റാണ് ചര്‍ച്ചാവിഷയമാകുന്നത്. താന്‍ കങ്കണയെ പിന്തുണയ്ക്കുന്നുവെന്നാണ് സുനൈന കഴിഞ്ഞ ദിവസം ട്വീറ്റ് ചെയ്തിരിക്കുന്നത്. നരകത്തിനുള്ളിലെ ജീവിതം തുടരുന്നുവെന്നും ആകെ മടുത്തുവെന്നും തൊട്ടുമുമ്പത്തെ ദിവസം സുനൈന ട്വീറ്റ് ചെയ്തിരുന്നു. ഈ രണ്ടു ട്വീറ്റുകളും ഹൃത്വിക് തന്നെയാണ് സുനൈനയെ വീട്ടില്‍ നിന്നകറ്റിയതിന് പിന്നിലെന്നതിലേക്കാണ് വിരല്‍ ചൂണ്ടുന്നതെന്ന് വിമര്‍ശകര്‍ പറയുന്നു

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top