ഓഗസ്റ്റ് 15ന് തീയേറ്ററുകളിലെത്തുന്ന മിഷന് മംഗള്‍ എന്ന തന്റെ പുതിയ ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ് നടി തപ്സി പന്നു. ചിത്രത്തിന്റെ റിലീസുമായി ബന്ധപ്പെട്ട് ഓഗസ്റ്റ് 1ന് നടിയുടെ ജന്മദിനത്തില് ഒരു ന്യൂസ് പോര്‍ട്ടല്‍ തപ്സിയെ കങ്കണയോട് ഉപമിച്ച് കൊണ്ട് ഒരു ഫീച്ചര്‍ തയ്യാറാക്കിയിരുന്നു. തപ്സിയാണ് ബോളിവുഡിലെ യഥാര്‍ത്ഥ രാജ്ഞി എന്ന് വിശേഷിപ്പിച്ച് കൊണ്ടുള്ളതായിരുന്നു ഫീച്ചര്‍.
ഇപ്പോഴിതാ അതിന് പ്രതികരണവുമായി തപ്സി തന്നെ രംഗത്ത് വന്നിരിക്കുകയാണ്. നിങ്ങള്‍ ഇങ്ങനെയൊന്നും പറയരുത്. കാരണം പിന്നീട് അത് ഞാന്‍ കോപ്പിയടിച്ചു എന്ന് അവര്‍ പറഞ്ഞു നടക്കും. അത് കേള്‍ക്കാന്‍ ഞാനാഗ്രഹിക്കുന്നില്ല. റണാവത്ത് സഹോദരിമാരുടെ ലെവലിലേക്ക് തരം താണ് സംസാരിക്കാന്‍ എനിക്ക് സാധിക്കില്ല.തപ്സി ട്വിറ്ററില്‍ കുറിച്ചു.