തിരുവനന്തപുരം:ഭാര്യാ മാതാവിനെ കൊലപ്പെടുത്തി ഭാര്യയെ കുത്തിപ്പരിക്കേല്‍പ്പിക്കുകയും ചെയ്ത പ്രതി പിടിയില്‍. പ്രതിയായ സന്തോഷിനെ വട്ടപ്പാറയ്ക്ക് സമീപം വെച്ചാണ് അറസ്റ്റ് ചെയ്തത്. ഇന്നലെ രാത്രി ആക്രമണം നടത്തിയ ശേഷം പ്രതി ഒളിവില്‍ പോയിരുന്നു. 65 വയസായിരുന്നു കുത്തേറ്റ് മരിച്ച ഭാര്യാമാതാവ് വസുമതിക്ക്.
കുത്തേറ്റ ഭാര്യ സതിയെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. കുടുംബ പ്രശ്നങ്ങളാണ് ആക്രമണത്തിന് കാരണം. നഗരൂര്‍ ഗേറ്റ് മുക്കിലാണ് സംഭവം. ഇവരുടെ വീട്ടില്‍ നിരന്തരം പ്രശ്നങ്ങളുണ്ടായിരുന്നതായി പോലീസ് അറിയിച്ചു.