Film News

വീടുകളില്‍ പെണ്‍കുട്ടികള്‍ നേരിടുന്ന വിവേചനം തുറന്നുകാണിച്ച് ആമിര്‍ ഖാന്റെ ഭാര്യ; പങ്കുവെച്ച് റിമ കല്ലിങ്കല്‍

വീടുകളില്‍ പെണ്‍കുട്ടികള്‍ നേരിടുന്ന വിവേചനം പത്ത് സെക്കന്റ് സിനിമയിലൂടെ തുറന്ന് കാണിക്കുകയാണ് ബോളിവുഡ് നടന്‍ ആമിര്‍ ഖാന്റെ ഭാര്യയും സംവിധായികയുമായ കിരണ്‍ റാവു. ഫെയ്‌സ്ബുക്കിന് വേണ്ടി നിര്‍മ്മിക്കുന്ന രണ്ട് ഭാഗങ്ങളായുള്ള ഷോര്‍ട്ട് ഫിലിമിലെ ആദ്യത്തേതാണിത്.

വീട്ടിലെ ആൺകുട്ടിക്കും പെൺകുട്ടിക്കും പാൽ കുടിക്കാൻ നൽകുമ്പോൾ അതിന്റെ അളവിലെ വ്യത്യാസവും അതിൽ ആൺകുട്ടിയുടെ പ്രതികരണവും വിഡിയോയിലൂടെ പറയുന്നു. തന്നെ ആക്രമിച്ച ആളുകള്‍ക്കെതിരെ പൊലീസിൽ പരാതി നല്‍കാന്‍ ഒരു യുവതിക്കു ധൈര്യം നല്‍കുന്ന വേലക്കാരിയാണ് രണ്ടാമത്തെ വിഡിയോയിലുള്ളത്.

 

ഇത്തരത്തില്‍ പെണ്‍കുട്ടികള്‍ നേരിടുന്ന വിവേചനം തുറന്നുപറഞ്ഞ റിമ കല്ലിങ്കലിന് സോഷ്യല്‍ മീഡിയയില്‍ വലിയ വിമര്‍ശനവും പരിഹാസവും നേരിടേണ്ടി വന്നിരുന്നു. മീന്‍ പൊരിച്ചത്’ എന്ന അടിക്കുറിപ്പോടെ റിമയും, അതിനെ പിന്തുണച്ച് പാര്‍വതി, ആഷിക്ക് അബു തുടങ്ങിയവരും ആദ്യ പരസ്യം പങ്കുവച്ചിട്ടുണ്ട്.

Send your Thumbstopper Story

From the canvas of cinema to the canvas of mobile, filmmaker Kiran Rao shows us the possibility of how storytelling can transcend mediums to evoke emotions and change human behaviour in <10 secs video ads. Watch this moving thumbstopper story which urges one to 'break silence'.https://fb.me/fbthumbstoppers

Posted by Facebook Business on Monday, 17 June 2019
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top