Kerala

ആലപ്പുഴയില്‍ കരയിലും വെള്ളത്തിലും ഓടുന്ന ബസ് വരുന്നു

ആലപ്പുഴ: ആലപ്പുഴ ജില്ലയില്‍ തീരദേശമേഖലകളെയും ദ്വീപുകളെയും ബന്ധിപ്പിച്ച് വാട്ടര്‍ ബസ് പദ്ധതി നടപ്പാക്കാനൊരുങ്ങി ജലഗതാഗത വകുപ്പ്. കരയിലും വെള്ളത്തിലും സഞ്ചരിക്കുന്ന ബസുകള്‍ മേഖലയിലെ ഗതാഗതമേഖലയില്‍ വലിയ കുതിച്ചുചാട്ടമാകുമെന്നുള്ള പ്രതീക്ഷയിലാണ് ജലഗതാഗത വകുപ്പ്. പെരുമ്പളം, പാണാവള്ളി, മുഹമ്മ ഭാഗങ്ങളിലാണ് ആദ്യഘട്ടത്തില്‍ സര്‍വീസ് ആരംഭിക്കുക.

വാട്ടര്‍ ബസ് സര്‍വീസ് ആരംഭിക്കുന്നതിന് മുന്നോടിയായി ഇതുമായി ബന്ധപ്പെട്ട സാങ്കേതിക സമിതിയുടെ പഠനത്തിന് തുടക്കമായി. മോട്ടോര്‍ വാഹന വകുപ്പ്, ഇറിഗേഷന്‍ വകുപ്പ്, ദേശീയ ജലപാതാ അതോറിറ്റി, ജലഗതാഗത വകുപ്പ്, കുസാറ്റ് എന്നിവര്‍ സംയുക്തമായി നടത്തുന്ന പഠനത്തിന് ശേഷമായിരിക്കും വാട്ടര്‍ ബസ് സര്‍വീസ് ആരംഭിക്കുക

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top