ആരോഗ്യകരമായ പ്രഭാത ഭക്ഷണമാണ് റാഗി ചീര ദോശ, ഹൃദയാരോഗ്യം മെച്ചപ്പെടുത്തും. റാഗിയിലെ നാരുകള്‍ ഹൃദയാരോഗ്യത്തിന് ഉത്തമം. ചീര പൂരിത കൊഴുപ്പു കുറച്ച് അപൂരിത കൊഴുപ്പ് വര്‍ധിപ്പിക്കുന്നു.
ചീര ദോശ തയ്യാറാക്കുന്ന വിധം
റാഗിപ്പൊടിയും അരിപ്പൊടിയും നന്നായി യോജിപ്പിക്കുക. മുട്ടവെള്ള ചേര്‍ക്കുക. അരക്കപ്പ് വെള്ളം കൂടി ചേര്‍ത്ത് നന്നായി യോജിപ്പിക്കുക. ബാക്കി അരക്കപ്പ് വെള്ളം ചൂടാക്കി ഈ കൂട്ടിലേക്ക് ഒഴിക്കുക. ഇനി എല്ലാ ചേരുവകളും കൂടി നന്നായി യോജിപ്പിച്ച് മിക്സ് ദോശപ്പരുവത്തിലാക്കുക. തവ ചൂടാക്കി മാവ് ഒഴിച്ച് ദോശ തയാറാക്കാം.