ഏറ്റവും സുഖകകരവും സുരക്ഷിതത്വവും ഉറപ്പുനല്‍കുന്ന യാത്രാ സൗകര്യങ്ങളാണ് ഇന്ന് ആളുകള്‍ക്ക് പ്രിയം. നിവര്ന്നിരിക്കാനും ചാരി കിടക്കാനും സുഖമായി ഉറങ്ങാനും സൗകര്യമൊരുക്കുന്ന ബസുകള്‍ നമ്മുടെ റോഡിലൂടെ സഞ്ചരിക്കുന്നുണ്ട്. അന്തര്‍ സംസ്ഥാന സര്‍വീസ് നടത്തുന്ന ബസുകളിലാണ് ഇത്തരം മാറ്റങ്ങള്‍ കൂടുതലായും വന്നുകൊണ്ടിരിക്കുന്നത്.
എല്ലാത്തിനും പുറമെ കോണ്‍ഫറന്‍സുകള്‍ നടത്താനുള്ള സൗകര്യം ബസില്‍ ഒരുക്കിയിരിക്കുകയാണ് റെഡ്ഡി കസ്റ്റംസ്. ഇന്ത്യയിലെ ഏറ്റവും ആഡംബരം നിറഞ്ഞ ഭാരത് ബെന്‍സ് എന്നാണ് ഈ വാഹനത്തെപ്പറ്റി റെഡ്ഡി കസ്റ്റംസ് പറയുന്നത്.
ആഡംബരം നിറഞ്ഞൊരു സ്വകാര്യ വിമാനത്തിന്റെ ലുക്കാണ് വാഹനത്തിന് നല്‍കിയിരിക്കുന്നത്. അകത്ത് അതിവിശാലമായ ഷോറൂമില്‍ രണ്ട് ക്യാബിനുകളിലായി 11 പേര്‍ക്ക് ഇരിക്കാം. ആദ്യ ക്യാബിനില്‍ 5 പേര്‍ക്ക് ഇരിക്കാം. രണ്ടാമത്തേതില്‍ 6 പേര്‍ക്കും. എല്ലാം ആഡംബരം നിറഞ്ഞ റിക്ലൈനബിള്‍ സീറ്റുകളാണ്. ഇലക്ട്രിക്കലി അഡ്ജസ്റ്റ് ചെയ്യാം. എല്ലാ സീറ്റുകളിലും ലാപ്ടോപ് ചാര്‍ജറും മൊബൈല്‍ ചാര്‍ജറുമുണ്ട്. വീഡിയോ കോണ്‍ഫറന്‍സ് നടത്താനായി ടിവി സ്ക്രീനുമുണ്ട്. ഹോട്ടലുകളിലെപ്പോലെ ബാത്ത് ഏരിയ പ്രത്യേകമായുള്ള അത്യാധുനിക ബാത്ത് റൂമാണ് മറ്റൊരു പ്രത്യേകത.