മുംബൈ: ടിക് ടോക് വീഡിയോ ഷൂട്ടിംഗിനിടെ അബദ്ധത്തില്‍ വെടിപൊട്ടി 17 വയസുകാരന് മരിച്ചു. മഹാരാഷ്ട്രയിലെ അഹമ്മദ്നഗര്‍ സ്വദേശി പ്രതീക് വഡേക്കറാണ് മരിച്ചത്. ഷൂട്ടിംഗിനിടെ ബന്ധുവിന്റെ കൈയിലിരുന്ന തോക്കില്‍നിന്ന് അബദ്ധത്തില്‍ വെടിപൊട്ടുകയായിരുന്നു. സംഭവത്തില്‍ പ്രതീകിന്റെ രണ്ടു ബന്ധുക്കളെ അറസ്റ്റ് ചെയ്തു. പ്രതീകും ബന്ധുക്കളായ രണ്ടു പേരും ഹോട്ടല്‍ മുറിയില്‍ ഇരിക്കുമ്പോഴാണ് ടിക് ടോക്ക് വീഡിയോ ഷൂട്ട് ചെയ്തത്.
ടിക് ടോക് വീഡിയോ ഷൂട്ടിംഗ്; അബദ്ധത്തില്‍ വെടിപൊട്ടി പതിനേഴുകാരന് മരിച്ചു
By
June 14, 2019 11:04 am