കൊച്ചി: സിനിമാ ടിക്കറ്റില്‍ 10 ശതമാനം വിനോദ നികുതി ഏര്‍പ്പെടുത്തിയ സര്‍ക്കാര്‍ നടപടി ഹൈക്കോടതി സ്റ്റേ ചെയ്തു. ജൂലൈ മൂന്നുവരെ വിനോദനികുതി പിരിക്കരുതെന്നാണ് ഹൈക്കോടതി നിര്‍ദേശിച്ചിരിക്കുന്നത്. ജിഎസ്ടിക്ക് പുറമേ 10 ശതമാനം വിനോദനികുതി ഏര്‍പ്പെടുത്തുന്നതിനുള്ള നിര്‍ദ്ദേശം കഴിഞ്ഞ ബജറ്റില്‍ മന്ത്രി തോമസ് ഐസക്കാണ് പ്രഖ്യാപിച്ചിരുന്നത്.
അതിനിടെ 28 ശതമാനം ജിഎസ്ടി നിരക്കില്‍ 10 ശതമാനം കുറവ് വന്നിരുന്നു. പക്ഷേ വിനോദ നികുതി കൂടി വന്നതോടെ ആ ഇളവ് വെറുതെയാകുകയായിരുന്നു. 10% അധിക വിനോദ നികുതിയും 1% പ്രളയ സെസും വരുന്നതോടെ ടിക്കറ്റുകള്‍ക്കു വീണ്ടും 11% വില വര്‍ധിക്കുന്ന രീതിയിലായി.