കൊച്ചി: ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള ഉയര്‍ന്ന വരുമാനക്കാരായ 1577 കുടുംബങ്ങളെ സപ്ലൈ വകുപ്പ് കണ്ടെത്തി. സപ്ലൈ വകുപ്പിന്റെ സ്ക്വാഡ് വിവിധ പ്രദേശങ്ങളില്‍ നടത്തിയ വ്യാപക അന്വേഷണത്തിലാണ് വന്‍ ക്രമക്കേട് കണ്ടെത്തിയത്.
ഇവരുടെ കാര്‍ഡുകള്‍ എ.പി.എല്‍ വിഭാഗത്തിലേക്ക് മാറ്റുകയും ഇതുവരെ കൈപ്പറ്റിയ ആനുകൂല്യങ്ങളുടെ തുക തിരിച്ചു പിടിക്കാനും തീരുമാനിച്ചു.ഏറ്റവും ദരിദ്ര വിഭാഗക്കാരുടെ കാര്‍ഡുകള്‍ തരപ്പെടുത്തി ആനുകൂല്യം വാങ്ങിയിരുന്ന 312 കുടുംബങ്ങളെയും അന്വേഷണത്തില്‍ കണ്ടെത്തി. ഇവര്‍ക്ക് വന്വീടും, ആഡംബര വാഹനങ്ങളുമുണ്ടെന്നാണ് റിപ്പോര്‍ട്ട്. ആലുവ മേഖലയില്‍ മാത്രം ഉയര്‍ന്ന വരുമാനക്കാരായ 338 കുടുംബങ്ങളില്‍ ബിപിഎല്‍ റേഷന്‍ കാര്‍ഡ് കണ്ടെത്തി.